ക്രിപ്‌റ്റോ കറന്‍സി തെറ്റായ കൈകളിൽ എത്തരുത്;ജാഗ്രത വേണമെന്ന് പ്രധാന മന്ത്രി

ക്രിപ്‌റ്റോ കറന്‍സി തെറ്റായ കൈകളിൽ എത്തരുത്;ജാഗ്രത വേണമെന്ന് പ്രധാന മന്ത്രി

ക്രിപ്റ്റോ കറൻസി സംബന്ധിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി. ക്രിപ്‌റ്റോ കറന്‍സി തെറ്റായ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുകയാണെന്നും ഡാറ്റാ ഭരണത്തിനുള്ള നിയമങ്ങളിൽ ജനാധിപത്യ രാജ്യങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കാലഘട്ടത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മാറ്റത്തിന്റെ സമയത്താണ് നമ്മളിപ്പോഴുള്ളത്. ഡേറ്റയും സാങ്കേതിക വിദ്യയും ആയുധങ്ങളാകുകയാണ്. ഡിജിറ്റൽ യുഗം എല്ലാത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകൾ തന്നെ പുനർനിർവചിക്കപ്പെട്ടു. രാജ്യസ്‌നേഹം, […]

Read More
 1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ; രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ൽ ;കങ്കണ

1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ; രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ൽ ;കങ്കണ

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. 1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്- കങ്കണ പറഞ്ഞു. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. By calling freedom of 1947 as […]

Read More
 മാർപാപ്പ ഇന്ത്യ സന്ദശിക്കുന്നത് അടുത്ത വർഷം അവസാനത്തോടെ; കേരളത്തിലെത്തുമെന്ന് പ്രതീക്ഷ

മാർപാപ്പ ഇന്ത്യ സന്ദശിക്കുന്നത് അടുത്ത വർഷം അവസാനത്തോടെ; കേരളത്തിലെത്തുമെന്ന് പ്രതീക്ഷ

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ മാര്‍പാപ്പ എപ്പോള്‍ ഇന്ത്യയിലെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മാർപാപ്പ അടുത്ത വർഷം അവസാനത്തോടെ മാത്രമേ ഇന്ത്യ സന്ദർശനത്തിനെത്തുകയുള്ളൂ . ഇന്ത്യ സന്ദര്‍ശനത്തിനിടെ അദ്ദേഹം കേരളത്തിലും എത്തുമെന്നാണ് പ്രതീക്ഷ. മതസ്വാതന്ത്യം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യമാണെന്നും സഹിഷ്ണുതയുടെ സന്ദേശമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു. മാർപാപ്പയുടെ സന്ദര്‍ശന തീയതിയും അദ്ദേഹം സന്ദർശിക്കുന്ന സ്ഥലങ്ങളുമെല്ലാം വളരെ പ്രധാനമാണ്. ഇന്ത്യയിലെയും വത്തിക്കാനിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് അധികം […]

Read More
 നൂറ് കോടി ഡോസ് വാക്‌സിന്‍ എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി; നരേന്ദ്ര മോദി

നൂറ് കോടി ഡോസ് വാക്‌സിന്‍ എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി; നരേന്ദ്ര മോദി

100 കോടി ഡോസ് കോവിഡ് വാക്‌സിന്‍ എന്ന മഹത്തായ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൻ കി ബാത്തിലൂടെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടി. ഇതോടെ പുതിയ ഊര്‍ജത്തോടെ രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ അധ്വാനം കാരണമാണ് രാജ്യത്തിന് നേട്ടം കൈവരിക്കാനായത്. ‘സൗജന്യ വാക്‌സിന്‍; എല്ലാവര്‍ക്കും വാക്‌സിന്‍’ എന്ന യജ്ഞം വിജയിപ്പിച്ച മുഴുവന്‍ […]

Read More
 ചടങ്ങ് അവസാനിച്ചു; റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ചടങ്ങ് അവസാനിച്ചു; റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്‍മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി . ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന […]

Read More
 ജനം നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്

ജനം നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്

കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് ജനം. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറയുന്ന കേന്ദ്രവും പ്രധാനമന്ത്രിയും പക്ഷേ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തേജസ്വി പറഞ്ഞു. വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചിട്ടും ബി.ജെ.പി. നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല അദ്ദേഹം കുറ്റപ്പെടുത്തി.

Read More
 മോദിയെയും ആർ‌എസ്‌എസിനെയും വിമർശിച്ച് ഇംറാൻ ഖാൻ

മോദിയെയും ആർ‌എസ്‌എസിനെയും വിമർശിച്ച് ഇംറാൻ ഖാൻ

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്ര സ്വയംസേവക സംഘത്തെയും (ആർ‌എസ്‌എസ്) വിമർശിച്ചു. ബി.ജെ.പിയും ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവും ഇന്ത്യയ്ക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്, കാരണം അവർ, മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും പരിഗണിക്കുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ശരിയല്ല. പാകിസ്ഥാൻ കശ്മീരികളുടെ നീതിപൂർവകമായ പോരാട്ടത്തിനൊപ്പം നിൽക്കും.ലോകമെമ്പാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താൻ തുടരുമെന്ന് വിശ​ുദ്ധ ഖുറാനെ ഉദ്ധരിച്ച് പാകിസ്ഥാൻ […]

Read More
 മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍; 37 ലോക നേതാക്കന്മാരുടെ പട്ടികയിൽ മോദിയും

മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍; 37 ലോക നേതാക്കന്മാരുടെ പട്ടികയിൽ മോദിയും

മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി ഇടം നിലനിര്‍ത്തിയത്. പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ എന്നാണ് ആര്‍.എസ്.എഫ് വിശേഷിപ്പിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ ആര്‍.എസ്.എഫിന്റെ ഈ പട്ടികയില്‍ മോദിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉപയോഗിച്ച മാര്‍ഗങ്ങളുടെ പരീക്ഷണശാലയായിരുന്നു മോദിക്ക് ഗുജറാത്തെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ദേശീയതയും ജനപ്രിയതയും നിറഞ്ഞ വിവരങ്ങളും […]

Read More
 കള്ളന്‍മാര്‍ക്കെല്ലാം മോദിയെന്നാണ് പേരെന്ന പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

കള്ളന്‍മാര്‍ക്കെല്ലാം മോദിയെന്നാണ് പേരെന്ന പരാമര്‍ശം; അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എന്‍. ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ 2019 ഏപ്രില്‍ 13ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. രാഹുലിന്റെ പ്രസംഗം മോദി സമുദായത്തെ […]

Read More
 ബ്ലാക്ക് ഫംഗസ് വലിയ വെല്ലുവിളി; ജാഗ്രത വേണം; പ്രധാന മന്ത്രി

ബ്ലാക്ക് ഫംഗസ് വലിയ വെല്ലുവിളി; ജാഗ്രത വേണം; പ്രധാന മന്ത്രി

കോവിഡിനെതിരായ പോരാട്ടം തുടരുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധ വെല്ലുവിളിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ലോക്സഭ മണ്ഡലമായ വരാണസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ജാഗ്രത കൈവിടരുതെന്നും മോദി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും പറഞ്ഞു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ മോദി വികാരാധീനനായി. തുടര്‍ന്ന് മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുകയും കടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും […]

Read More