ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് ശക്തമായ സമ്മര്‍ദ്ദവുമായി പ്രതിപക്ഷം

ലഖിംപൂര്‍ കൂട്ടക്കൊല; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് ശക്തമായ സമ്മര്‍ദ്ദവുമായി പ്രതിപക്ഷം

ലഖിംപൂര്‍ കൂട്ടക്കൊലയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് ശക്തമായ സമ്മര്‍ദ്ദവുമായി പ്രതിപക്ഷം. ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായതിനെ തുടര്‍ന്നാണിത്. മൊഴികള്‍ തമ്മിലെ വൈരുധ്യമാണ് ആശിഷ് മിശ്രയെ കുരുക്കാന്‍ കാരണമായത്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട് പൊളിച്ചു. ആശിഷ് മിശ്ര 2 മണി മുതല്‍ 4 വരെ ഗുസ്തി മത്സരം നടക്കുന്നിടത് ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ […]

Read More
 ഗുസ്തി താരത്തിന്‍റെ കൊലപാതകം ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു

ഗുസ്തി താരത്തിന്‍റെ കൊലപാതകം ; ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തു

ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ അറസ്റ്റ് വിവരം സ്ഥീരികരിച്ച് ദില്ലി പൊലീസ്. സെപഷ്യൽ സെൽ സംഘം സൂശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി സ്പെഷ്യൽ സെൽ സി പി നീരജ് താക്കൂർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായി. പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ പിടികൂടിയത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് […]

Read More

വള്ളിക്കുന്നം അഭിമന്യു കൊലപാതകം; പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി

ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് സജയ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പടയണി വട്ടം ക്ഷേത്രത്തിൽ നടന്ന തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെടുന്നത്.

Read More
 അഭിമന്യൂ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

അഭിമന്യൂ കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരന്‍ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സഞ്ജയ് ദത്ത് എന്നയാളുടെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. അഭിമന്യൂവിന്റെ സഹോദരന്‍ അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ദത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വള്ളിക്കുന്നില്‍ സിപിഐഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. അതേസമയം അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് […]

Read More
 മൻസൂർ വധക്കേസ് ; പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മൻസൂർ വധക്കേസ് ; പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍ പ്രകടമാണ്. കൊലപാതകം നടന്നതിന്റെ 15 മിനിറ്റ് മുമ്പാണ് ഇത്തരമൊരു കൂടിചേരല്‍ നടന്നത്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം എട്ടേകാലോട് കൂടിയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 7.50 മുതല്‍ മൂക്കില്‍ പീടിക എന്ന […]

Read More
 കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊലയെന്ന് പ്രാഥമിക നിഗമനം, പത്തില്‍ അധികം പേര്‍ പ്രതികളെന്നും ജില്ലാ പൊലീസ് മേധാവി

കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊലയെന്ന് പ്രാഥമിക നിഗമനം, പത്തില്‍ അധികം പേര്‍ പ്രതികളെന്നും ജില്ലാ പൊലീസ് മേധാവി

കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളെന്ന് സംശയിക്കുന്ന പത്തില്‍ കൂടുതല്‍ ആള്‍ക്കാരുണ്ട്, ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. രാഷ്ട്രീയ കൊലപാതകമാണെന്ന് തന്നെയാണ് തോന്നുന്നത്. കേസ് നടന്നുകൊണ്ടിരിക്കുകയായതുകൊണ്ട് അന്തിമമായ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.പത്തിലേറെ പ്രതികളുണ്ട്. കൊല്ലപ്പെട്ടയാളെ തന്നെ ലക്ഷ്യമിട്ടാണോ പ്രതികള്‍ എത്തിയതെന്ന് പറയാറായിട്ടില്ല. പരിശോധിച്ചുവരികയാണെന്നും പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ പറഞ്ഞു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് […]

Read More
 ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; 6 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ചേർത്തല വയലാറിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വയലാർ ത‌ട്ടാംപറമ്പ് നന്ദു കൃഷ്ണ(22)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നു സംശയിക്കുന്ന 6 എസ്.ഡി.പി.ഐ പ്രവർത്തകരാണ് പിടിയിലായത് . കണ്ടാൽ അറിയാവുന്ന 16 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.എസ്‍ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ […]

Read More
 തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പിതാവിനും സഹോദരനും വേണ്ടി തിരച്ചില്‍ ശക്തം

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പിതാവിനും സഹോദരനും വേണ്ടി തിരച്ചില്‍ ശക്തം

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അല്‍ത്താഫിനെ (11) ആണ് വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് സഫീറിനെയും സഹോദരന്‍ അന്‍ഷാദിനെയും ആണ് കാണാതായിരിക്കുന്നത്. ഇരുവരും സമീപത്തെ കുളത്തില്‍ ചാടിയതായി സംശയമുണ്ട്. പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തി. ആറാട്ട് കുളത്തില്‍ അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More