‘മുടി നീട്ടി വളര്‍ത്തിയ സ്ത്രീ കുടുംബപ്രശ്നങ്ങള്‍ക്ക് കാരണം’, ജ്യോത്സ്യ പ്രവചനം ചെന്താമരയില്‍ പകയായി
പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്നു നാട്ടുകാര്‍. സുധാകരന്റെ കുടുംബത്തോടുള്ള പകയ്ക്ക് കാരണം ജോത്സ്യ പ്രവചനമാണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. ലോറി ഡ്രൈവറാണ് ചെന്താമര. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി ഇയാളില്‍ നിന്നും അകന്നു കഴിയുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി ചെന്താമരയോട് പറഞ്ഞിരുന്നു. ആ സ്ത്രീ സുധാകരന്റെ ഭാര്യ സജിതയാണെന്നായിരുന്നു ചെന്താമര വിശ്വസിച്ചിരുന്നത്. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും […]
Read More