പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി,കൂടിക്കാഴ്ച നടത്തി,നവവത്സരാശംസകള്‍ നേര്‍ന്നു

പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി,കൂടിക്കാഴ്ച നടത്തി,നവവത്സരാശംസകള്‍ നേര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ […]

Read More
 മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നാളെ;ബഫർ സോണും സിൽവർ ലൈനും ചർച്ചയാകാൻ സാധ്യത

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നാളെ;ബഫർ സോണും സിൽവർ ലൈനും ചർച്ചയാകാൻ സാധ്യത

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.45-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുക. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കും എന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്.തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത് സിപിഎം […]

Read More
 വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ദില്ലി: കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ജാഗ്രത നിർദ്ദേശം. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം. സൂക്ഷിച്ചാൽ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിൻറെ സന്തോഷമില്ലാതാക്കാൻ ഇടവരുത്തരുതെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ഉത്സവകാലങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് […]

Read More
 ‘ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ’;ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

‘ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ’;ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രത്യേക ദിനം സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ എന്ന് പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു. “ക്രിസ്മസ് ആശംസകൾ! ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. കർത്താവായ ക്രിസ്തുവിന്റെ മഹത്തായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതിൽ അദ്ദേഹം നൽകിയ ഊന്നലും ഞങ്ങൾ ഓർക്കുന്നു”- മോദി കുറിച്ചു.

Read More
 ബിഎഫ് 7 ; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു, സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശകലനം  ചെയ്യും

ബിഎഫ് 7 ; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു, സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശകലനം ചെയ്യും

ന്യൂഡൽഹി: രാജ്യത്ത് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശകലനം ചെയ്യും. യോഗത്തിൽ നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തും. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടികൾ ഊർജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തും ജാഗ്രതാ തുടരുകയാണ്. എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. […]

Read More
 രാജ്യത്തിന് അദ്ദേഹം നൽകിയ മാതൃകാപരമായ സേവനം അനുസ്മരിക്കുന്നു; അംബേദ്കർ ഓർമ്മദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് മോദി

രാജ്യത്തിന് അദ്ദേഹം നൽകിയ മാതൃകാപരമായ സേവനം അനുസ്മരിക്കുന്നു; അംബേദ്കർ ഓർമ്മദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് മോദി

ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി ആർ അംബേദ്കറിനെ ഓർമ്മദിനത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പോരാട്ടം ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രത്യാശ നൽകിയെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവും ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറും പാർലമെന്റ് മന്ദിരത്തിൽ പുഷ്പാജ്ഞലി അർപ്പിച്ചു. ‘ഡോ. ബാബാസാഹേബ് അംബേദ്കറിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മാതൃകാപരമായ സേവനം അനുസ്മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി, ഇന്ത്യയ്ക്ക് ഇത്രയും വിപുലമായ […]

Read More
 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്. ബിജെപി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് ലീഗൽ സെൽ ചെയർമാൻ യോഗേഷ് റവാണി നൽകിയ പരാതിയിൽ ആരോപിച്ചു. പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റിൽ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, […]

Read More
 കോൺഗ്രസിൽ തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരം, എന്നാൽ ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്ന് പ്രധാനമന്ത്രി

കോൺഗ്രസിൽ തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരം, എന്നാൽ ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്ന് പ്രധാനമന്ത്രി

തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. കോൺഗ്രസിന് എത്ര ചെളി വേണമെങ്കിലും അറിയാം. ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്നും മോദി പറഞ്ഞു. മോദിക്ക് 100 തലയുണ്ടോ എന്ന മല്ലികാർജുൻ ഖാർഗെയുടെ പരിഹാസത്തിനുള്ള മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. “രാമഭക്തരുടെ നാട്ടിൽ ഒരാളെ രാവണൻ എന്ന് വിളിക്കുന്നത് ശരിയല്ല. ആരാണ് മോദിയെ കൂടുതൽ അധിക്ഷേപിക്കുക എന്നതിൽ കോൺഗ്രസിൽ മത്സരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് പറഞ്ഞിരുന്നു. ഹിറ്റ്‌ലറെ പോലെ മരിക്കുമെന്ന് മറ്റൊരാൾ […]

Read More
 ജി20 ഉച്ചകോടി; നരേന്ദ്രമോദിയും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തി, യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം

ജി20 ഉച്ചകോടി; നരേന്ദ്രമോദിയും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തി, യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം

ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു നേതാക്കളും ചേർന്ന് പുതിയ യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം കുറിച്ചു. ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാർക്ക് യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിത്. ഇത് അനുസരിച്ച്, 18 വയസ്സു മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ ജോലി ചെയ്യാൻ […]

Read More
 ജി 20 ഉച്ചകോടി; ലോക നേതാക്കൾക്ക് ഹിമാചലിലെ കരകൗശല വസ്തുക്കൾ സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി

ജി 20 ഉച്ചകോടി; ലോക നേതാക്കൾക്ക് ഹിമാചലിലെ കരകൗശല വസ്തുക്കൾ സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി

ലോക നേതാക്കൾക്ക് ഹിമാചലിലെ പ്രശസ്തമായ കരകൗശല വസ്തുക്കൾ സമ്മാനിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലാണ് ലോക നേതാക്കൾക്ക് ചമ്പ റുമാൽ, കാൻഗ്ര മിനിയേച്ചർ പെയിന്റിംഗുകൾ, കിന്നൗരി ഷാൾ, കുളു ഷാൾ, കനാൽ ബ്രാസ് സെറ്റ് എന്നിവയുൾപ്പെടെയുളള പരമ്പരാഗത കരകൗശല വസ്തുക്കൾ സമ്മാനിക്കുക. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, […]

Read More