എല്‍.ഡി.എഫ്- എന്‍.ഡി.എ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

എല്‍.ഡി.എഫ്- എന്‍.ഡി.എ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമില്ല. ബിജെപിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കള്‍ക്കും മുട്ട് വിറയ്ക്കുമെന്നും വിമർശനം. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല. […]

Read More
 വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കും, ഉമാ തോമസിന് അനുകൂലമായത് സഹതാപ തരംഗമെന്നും എ പി അബ്ദുള്ളക്കുട്ടി

വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കും, ഉമാ തോമസിന് അനുകൂലമായത് സഹതാപ തരംഗമെന്നും എ പി അബ്ദുള്ളക്കുട്ടി

തൃക്കാക്കരയില്‍ ഉമാ തോമസിന് അനുകൂലമായ സഹതാപ തരംഗം ഉണ്ടായത് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. എന്‍ഡിഎയ്ക്ക് വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസിനോടും കുടുംബത്തോടുമുള്ള സഹതാപം സമ്മതിദാന അവകാശത്തിലൂടെ ജനങ്ങള്‍ പ്രകടിപ്പിച്ചെന്നും ബിജെപിയുടെ വോട്ട് കുറഞ്ഞത് ഗൗരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വം സൂക്ഷ്മമായ വിശകലനം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു. പി സി ജോര്‍ജിന്റെ വരവ് ഏത് […]

Read More
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് അഹമ്മദാബാദ് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് ഭരണാധാകാരിക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമര്‍പ്പണത്തിന് ശേഷം എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ക്രൈസ്തവ വോട്ടുകളില്‍ ഒരു വിഭാഗം […]

Read More
 കേന്ദ്രത്തിനെതിരെ വീണ്ടും കര്‍ഷകര്‍; ട്രാക്ടറുകളുമായി തയ്യാറാവാന്‍ രാകേഷ് ടികായത്

കേന്ദ്രത്തിനെതിരെ വീണ്ടും കര്‍ഷകര്‍; ട്രാക്ടറുകളുമായി തയ്യാറാവാന്‍ രാകേഷ് ടികായത്

കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരണവുമായി കര്‍ഷകര്‍. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല, ട്രാക്ടറുമായി തയ്യാറാവുക എന്നാണ് കര്‍ഷക സമര നേതാവ് രാകേഷ് ടികായത് പറഞ്ഞത്. ‘സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൈകാര്യം ചെയ്യണം. ട്രാക്ടറുകള്‍ ഉപയോഗിച്ച് തയ്യാറെടുപ്പ് നടത്തണം. ഭൂമി സംരക്ഷിക്കാന്‍ പ്രസ്ഥാനം ശക്തമാക്കേണ്ടതുണ്ട്,’ ടികായത് പറഞ്ഞു. ഇതുവരെ പതിനൊന്നിലേറെ തവണയാണ് കേന്ദ്രവും കര്‍ഷകരുമായി ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. […]

Read More

ഐക്യമില്ലായ്മ തോല്‍വിക്ക് കാരണമായി; എന്‍ഡിഎയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി തുഷാര്‍ വെള്ളാപ്പള്ളി

ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പരാജയപ്പെട്ടതിന് കാരണമായതെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്‍.ഡി.എയ്ക്കായില്ലെന്നും തുഷാര്‍ വിമര്‍ശിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയുമായി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുഷാര്‍ ചര്‍ച്ച ചെയ്യും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് 37 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 39 സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് […]

Read More
 ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

ബീഹാറില്‍ 17 ജെഡിയു എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്നും എന്‍ഡിഎ യെ താഴെയിറക്കുമെന്നും ആര്‍ജെഡി

ബീഹാറില്‍ 17 ജെ.ഡി.യു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍. എതു നിമിഷവും സംസ്ഥാനത്തെ എന്‍.ഡി.എ ഭരണം അട്ടിമറിക്കപ്പെടുമെന്നും രാഷ്ട്രീയ ജനതാദള്‍ പറഞ്ഞു. ഇതോടെ ഒരു രാഷ്ട്രീയ അട്ടിമറി ബീഹാറില്‍ നടക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതേസമയം രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. രാഷ്ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഏതു നിമിഷവും തങ്ങള്‍ക്ക് സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന […]

Read More