മംഗളൂരു സ്‌ഫോടനം: ഷാരിഖിന്റെ ബന്ധുവീടുകൾ ഉൾപ്പടെ 18 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

മംഗളൂരു സ്‌ഫോടനം: ഷാരിഖിന്റെ ബന്ധുവീടുകൾ ഉൾപ്പടെ 18 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

മംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ബന്ധുവീടുകൾ ഉൾപ്പടെയാണ് പരിശോധന നടത്തുന്നത്. മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കേസുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തിയിരുന്നു.ശനിയാഴ്ച വൈകിട്ടായിരുന്നു ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്ന പ്രഷർ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത്. പ്രതി ഷാരിഖ് ബോംബ് സൂക്ഷിച്ച ബാഗുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനിടെ പ്രതി ആലുവയിലെത്തി ഒരു ലോഡ്ജിൽ അഞ്ച് ദിവസം താമസിച്ചിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. […]

Read More
 പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി

പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. പാലക്കാട്‌ ജില്ലാ ആശുപത്രി പരിസരത്താണ് എൻഐഎ സംഘം തെളിവെടുത്തത്. സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ പാലക്കാട്‌ ജില്ലാ ആശുപത്രി പരിസരത്തു റൗഫ് അടക്കം നേതാക്കളുടെ അറിവോടെ കൊല ചെയ്യാൻ ഗൂഡലോചന നടത്തി എന്നു പൊലീസും കണ്ടെത്തിയിരുന്നു,രാവിലെ ഒമ്പതരയോടെയാണ് എൻ.ഐ.എ സംഘം സി.എ റൗഫുമായി പാലക്കാട് എസ്.പി ഓഫീസിൽ എത്തിയത്. പിന്നാലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി എം. അനിൽ കുമാറുമെത്തി അരമണിക്കൂറോളം അന്വേഷണസംഘവുമായി ചർച്ച […]

Read More
 വീട് വളഞ്ഞ് പിടികൂടി എന്‍ഐഎ; പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് കസ്റ്റഡിയിൽ

വീട് വളഞ്ഞ് പിടികൂടി എന്‍ഐഎ; പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് കസ്റ്റഡിയിൽ

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍.ഇന്നലെ രാത്രി 12 മണിയോടെ പട്ടാമ്പി കരുങ്കരപ്പുള്ളിയിലുള്ള റൗഫിന്റെ വീട്ടിലേക്ക് എത്തിയ എന്‍ഐഎ സംഘം വീട് വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. […]

Read More
 വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു

വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു

കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടത്. എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു. 1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ സാഖറെ വിവാദങ്ങളിൽ പെട്ടത് ചർച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ […]

Read More
 മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ പരിശോധന; വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകശേഖരം കണ്ടെത്തി

മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ പരിശോധന; വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകശേഖരം കണ്ടെത്തി

മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ‌ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിഡിയിലെടുത്തു. ഡിജിറ്റൽ രേഖകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നതായി എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ടും ഗ്രീൻ വാലിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ടു ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ വിദ്യാർഥികളിൽ വർഗീയത വിതയ്ക്കുന്ന പുസ്തകങ്ങളുടെ വൻ ശേഖരവും ഗ്രീൻ വാലിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാൻ പ്രേരിപ്പിച്ചിരുന്ന പുസ്തക ശേഖരമായിരുന്നു […]

Read More
 കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധം;വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്

കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധം;വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്

സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീസ്. പിഎഫ്‌ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ‘കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്,’ എന്നാണ് […]

Read More
 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കേരള പോലീസിന് ബന്ധമുണ്ടെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി എൻഐഎ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കേരള പോലീസിന് ബന്ധമുണ്ടെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി എൻഐഎ

കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് കൈമാറിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പൊലീസ്ഉദ്യോഗസ്ഥർക്ക് സംഘടനയുടെ സാമ്പത്തിക സഹായമുളളതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. സംശയിക്കപ്പെടുന്ന സിവിൽ […]

Read More
 പിഎഫ്ഐ നേതാവ് അബ്ദുൽ സത്താറെ എൻഐഎ കസ്റ്റഡിയിൽ എടുത്തു

പിഎഫ്ഐ നേതാവ് അബ്ദുൽ സത്താറെ എൻഐഎ കസ്റ്റഡിയിൽ എടുത്തു

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംഘടനാ ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ എൻഐഎ കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻഐഎ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശ ഫണ്ടിങ്, ഭീകര റിക്രൂട്ട്‌മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിൽ വിശദമായ അന്വേഷണം വേണമെന്നും എൻഐഎ ആവശ്യമുന്നയിച്ചിരുന്നു. ഏഴ് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് ദിവസത്തേക്ക് നൽകുകയായിരുന്നു. അബ്ദുൽ […]

Read More
 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. റെയിഡിനിടെ ഒളിവിൽ പോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയതെതെന്ന് എൻഐഎ വ്യക്തമാക്കുന്നു. തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ സത്താർ മൂന്നാം പ്രതിയും സിഎ റൗഫ് 12 ാം പ്രതിയുമാണ്. സംഘടനാ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഇവർ ഒളിവിൽ പോയതെന്നാണ് എൻഐഎ […]

Read More
 പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി;പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി;പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം

ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കുമെതിരെ ഒരേസമയം ആക്രമണം നടത്താന്‍ […]

Read More