5 വയസ്സിന് താഴെ മാസ്ക് നിർബന്ധമില്ല, കുട്ടികളുടെ കൊവിഡ് ചികിത്സാ മാനദണ്ഡം ഇങ്ങനെ
ദില്ലി: കൊവിഡ് മൂന്നാംതരംഗം വരുമെന്ന മുന്നറിയിപ്പ് നിലനിൽക്കേ, കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങൾ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന ചികിത്സാ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ആന്റിവൈറൽ ജീവൻ രക്ഷാ മരുന്നായ റെംഡെസിവിർ കുട്ടികളിൽ ഉപയോഗിക്കരുതെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ലെന്നും ഉപയോഗിച്ചാൽ നല്ലതെന്നും മാർഗരേഖ വ്യക്തമാക്കുന്നു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന വാർത്തകൾ […]
Read More