പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓഫീസ് സീല്‍ ചെയ്തു
കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനത്തിനൊപ്പം പതിനായിരം രൂപയടങ്ങുന്ന പണക്കിഴി വിതരണം ചെയ്തെന്ന വിവാദത്തിന് പിന്നാലെ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫിസ് സീല്‍ ചെയ്തു. വിജിലന്‍സ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറിയാണ് മുറിപൂട്ടി സീല്‍ ചെയ്തത്. നഗരസഭാധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ച ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം. അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിസിടിവി മോണിറ്റര്‍, സിപിയു, ഹാര്‍ഡ് ഡിസ്‌ക് മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവ വിജിലന്‍സ് നടപടിയില്‍ സുപ്രധാനമാണ്. അതിനാലാണ് നടപടിയെന്നും നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പണക്കിഴി വിവാദത്തില്‍ നഗരസഭാധ്യക്ഷയുടെ ഓഫീല്‍ […]
Read More