പാലത്തായി പീഡന ക്കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജൻ

പാലത്തായി പീഡന ക്കേസ്; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജൻ

പാലത്തായി പീഡനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന്് പത്മരാജന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസിനു പിറകില്‍ രാഷ്ട്രീയ വിരോധമുണ്ടെന്നും പത്മരാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോടും സിബിഐയോടും നിലപാട് തേടി. സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

Read More