സന്ദീപ് കുമാറിന്റെ കൊലപാതകം ഹീനവും അപലപനീയവും കൊലപാതകത്തിനു പിന്നിലെ എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കും

സന്ദീപ് കുമാറിന്റെ കൊലപാതകം ഹീനവും അപലപനീയവും കൊലപാതകത്തിനു പിന്നിലെ എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കും

സി.പി.ഐ.എം തിരുവല്ല ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു […]

Read More
 ‘ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത്’ സംഘപരിവാര്‍ ശ്രമം ചേരിതിരിവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി

‘ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത്’ സംഘപരിവാര്‍ ശ്രമം ചേരിതിരിവ് സൃഷ്ടിക്കാൻ മുഖ്യമന്ത്രി

ഹാലാല്‍ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി.ഹലാൽ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്നത് എന്ന് മാത്രമാണ് അര്‍ത്ഥമെന്ന് പിണറായിയില്‍ നടന്ന സിപിഐഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു . ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്താകമാനം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഇടപെടല്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പാര്‍ലമെന്റില്‍ വരെ നല്‍കുന്ന ഭക്ഷണത്തില്‍ ഹലാല്‍ എന്ന് എഴുതുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ വിവാദം ഉയര്‍ത്തിക്കാണിച്ചതിന് ശേഷമാണ് അതിന്റെ പൊള്ളത്തരം സംഘപരിവാറിന് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഹലാല്‍ […]

Read More
 സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് സാഹചര്യം കുറഞ്ഞു വരുകയാണെന്നും രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.വാക്‌സിന്‍ സ്വീകരിക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങിളും കൊവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂര്‍വ്വം കാണണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധികൾ മറികടന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രയത്നത്തിലാണ് നമ്മൾ. പക്ഷേ, […]

Read More
 വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ആരുടേയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല; മുന്നോക്ക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, ആരുടേയും അവകാശങ്ങള്‍ തട്ടിയെടുക്കില്ല; മുന്നോക്ക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ സാമ്പത്തിക സംവരണത്തെ വൈകാരിക വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ശ്രമിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുന്നോക്ക സംവരണത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം എന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. 10% സംവരണം എന്നതിന്റെ പേരില്‍ വലിയ […]

Read More
 ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട് ;അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട് ;അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കർഷകർക്ക് അഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ‌് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം: ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.

Read More
 കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ: മുഖ്യമന്ത്രി

കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ: മുഖ്യമന്ത്രി

കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർകേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ്്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു […]

Read More
 കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ ; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ ; മുഖ്യമന്ത്രി

കേരളത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ എന്നും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകണം. അത് പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് നിർദ്ദേശങ്ങൾ; 15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്പെസിഫിക് ഗ്രാന്‍റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്‍റായി 1,100 […]

Read More
 നെഹ്‌റു കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ടു; ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകി; ശിശു ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

നെഹ്‌റു കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ടു; ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകി; ശിശു ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു ഏത് മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടോ ആ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും വിസ്മൃതിയാലാണ്ട് പോവുകയും ചെയ്യുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് ശിശു ദിന ആശംസകൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്. നെഹ്‌റു നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Read More
 വിഷയത്തില്‍ നമുക്ക് റോൾ ഇല്ല; ദത്ത് വിവാദം മുഖ്യമന്ത്രി അറിഞ്ഞിരുന്നു; തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ

വിഷയത്തില്‍ നമുക്ക് റോൾ ഇല്ല; ദത്ത് വിവാദം മുഖ്യമന്ത്രി അറിഞ്ഞിരുന്നു; തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ

പേരൂർ കട ദത്ത് വിവാദം വാർത്തയാകുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ഇക്കാര്യം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. പി കെ ശ്രീമതിയും അനുപമയും തമ്മിലെ സംഭാഷണമാണ് പുറത്തു വന്നത്.അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. […]

Read More
 മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു;ഷാഫി പറമ്പിൽ

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു;ഷാഫി പറമ്പിൽ

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, എംഎല്‍എയുമായ ഷാഫി പറമ്പില്‍.പിണറായിയും പാർട്ടിയും മുൻപ് നടത്തിയ ചില കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തിയത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ല.ലഖിംമ്പൂർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ […]

Read More