ജോജുവിന് നിരന്തരം ഭീഷണിയെന്ന് മുകേഷ് ;ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

ജോജുവിന് നിരന്തരം ഭീഷണിയെന്ന് മുകേഷ് ;ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ നടൻ ജോജു ജോർജുമായി ഉണ്ടായ സംഭവത്തിൽ നിരന്തരമായി താരത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് നിയമസഭയില്‍.ഒരു പൗരന്‍ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉള്‍പ്പെടെ അക്രമിച്ച തകര്‍ത്തവര്‍ക്ക് എതിരെ ജോജു നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും […]

Read More
 ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ; വിദ്യാകിരണം പദ്ധതി ഉടൻ

ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ; വിദ്യാകിരണം പദ്ധതി ഉടൻ

ആവശ്യമായ വിദ്യാർത്ഥികൾക്കെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ നല്കാൻ കഴിയു എന്നും അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ. വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ചോദ്യങ്ങൾക്കുള്ള മറുപടിയായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കൊവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി […]

Read More
 67ന്റെ ചെറുപ്പത്തിൽ കമൽഹാസൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

67ന്റെ ചെറുപ്പത്തിൽ കമൽഹാസൻ; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

67ന്റെ ചെറുപ്പത്തിൽ കമൽ ഹാസൻ ഇന്ന് ജന്മദിനമാഘോഷിച്ചു . സാധാരണക്കാരെന്നോ സിനിമ താരങ്ങളെന്നോ വിത്യാസമില്ലാതെ പ്രിയ താരത്തിന് ജന്മദിന ആശംസകളുമായി എല്ലാവരുമെത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസന് ആശംസകകൾ നേർന്നു. സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. നമ്മുടെ സിനിമയ്‍ക്കും സംസ്‍കാരത്തിനും താങ്കള്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ കുറിച്ചു . […]

Read More
 ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ട് പോകാൻ പിണറായി വിജയന് കഴിയും; കെ മുരളീധരൻ

ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ട് പോകാൻ പിണറായി വിജയന് കഴിയും; കെ മുരളീധരൻ

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്കെന്ന് കെ. മുരളീധരൻ എം പി .ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയൻ ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ പിണറായി വിജയന് കഴിയും. കെ.കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനെന്ന് കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. കോൺഗ്രസിൻ്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ […]

Read More
 ആധുനിക സമൂഹമെന്നനിലയ്ക്ക് കേരളമാര്‍ജ്ജിച്ച പുരോഗതിയുടെ പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്ക്; അദ്ധ്യാപക ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആധുനിക സമൂഹമെന്നനിലയ്ക്ക് കേരളമാര്‍ജ്ജിച്ച പുരോഗതിയുടെ പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്ക്; അദ്ധ്യാപക ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

അദ്ധ്യാപക ദിനത്തിൽ കേരളത്തിലെ അദ്ധ്യാപകർക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാര്‍ജ്ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നില്‍ അദ്ധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ധ്യാപക ദിനത്തില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പ്രതികരിച്ചു . ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം- ഇന്ന് അദ്ധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടും പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ആദരാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നും, പകരം, വിദ്യാഭ്യാസത്തിന്റേയും അദ്ധ്യാപനത്തിന്റേയും പ്രാധാന്യം ജനങ്ങളിലേയ്ക്ക് പകരാനുള്ള അവസരമായി അതുപയോഗിക്കണമെന്നാണ് […]

Read More
 വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

വനിത മത്സ്യ വിപണന തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആര്‍. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു.പാളയം മാര്‍ക്കറ്റിന് മുന്നില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകള്‍ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവര്‍ഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ […]

Read More
 മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം; കൊടിക്കുന്നില്‍ സുരേഷിനെ തള്ളി വിഡി സതീശന്‍

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം; കൊടിക്കുന്നില്‍ സുരേഷിനെ തള്ളി വിഡി സതീശന്‍

നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്വന്തം മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നുവെന്ന കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ വിവാദ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടിക്കുന്നില്‍ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്‍ണ്ണയിലാണ് കൊടക്കുന്നില്‍ വിവാദ പരമാര്‍ശം നടത്തിയത്. പട്ടികജാതിക്കാരോട് മുഖ്യമന്ത്രി കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭരൂപീകരണത്തിലും ഇത് […]

Read More
 ‘നവോത്ഥാന നായകന്‍ ആയിരുന്നു എങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു’; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

‘നവോത്ഥാന നായകന്‍ ആയിരുന്നു എങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു’; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകന്‍ ആയിരുന്നുവെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. എസ്‌സി എസ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ദളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന പരാമര്‍ശത്തോടെ ആയിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. […]

Read More
 നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം രേഖപ്പെടുത്തി. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിനിമ നിര്‍മ്മാണ രംഗത്തും പാചക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ നൗഷാദിന് കഴിഞ്ഞിട്ടുണ്ടെന്നും മൂന്നു പതിറ്റാണ്ടായി പാചകരംഗത്തുള്ള നൗഷാദിന്റെ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഏറെ പ്രശസ്തമാണെന്നും നൗഷാദ് നിര്‍മ്മിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നുവെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് […]

Read More
 രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം പരാജയപ്പെട്ടു എന്നതരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇന്ത്യയില്‍ത്തന്നെ, കൊവിഡിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചികിത്സ ലഭിക്കാത്തതുമൂലം ഒരാള്‍ പോലും ഇവിടെ മരണപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തില്‍ പോലും ചികിത്സയുടെ കാര്യത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ രണ്ടാം തരംഗത്തേയും ഫലപ്രദമായി നാം നേരിടുകയാണ്. ലഭ്യമായ വാക്സിന്‍ ഇത്ര […]

Read More