പിണറായിക്കും മോദിക്കും ഏകാധിപതികളുടെ പൊതുസ്വഭാവം; സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ വേണ്ടെന്ന് വി ഡി സതീശൻ

പിണറായിക്കും മോദിക്കും ഏകാധിപതികളുടെ പൊതുസ്വഭാവം; സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ വേണ്ടെന്ന് വി ഡി സതീശൻ

മോദി സര്‍ക്കാരിന്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ് വി ഡി സതീശൻ കൊല്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞുആലുവയില്‍ മൊഫിയ പര്‍വീണിന് നീതി തേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തികൊടുത്തവരാണ് പിണറായി സര്‍ക്കാര്‍. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. പ്രതികളാക്കപ്പെട്ടവരുടെ പേര് നോക്കിയാണ് തീവ്രവാദബന്ധം ആരോപിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ […]

Read More
 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും; മുഖ്യമന്ത്രി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും; മുഖ്യമന്ത്രി

മഴക്കെടുതിയുടെ സഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഒഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ‘പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ […]

Read More
 സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കൊവിഡ്;

സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കൊവിഡ്;

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് മാറ്റി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read More
 സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥർ;സത്യപ്രതിജ്ഞാ മാമാങ്കം വേണോയെന്ന് മുഖ്യമന്ത്രിയോട് പിസി ജോർജ്

സർക്കാർ ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കാൻ ബാധ്യസ്ഥർ;സത്യപ്രതിജ്ഞാ മാമാങ്കം വേണോയെന്ന് മുഖ്യമന്ത്രിയോട് പിസി ജോർജ്

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ ചെയ്തതുപോലെ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.  പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ബഹുമാനപെട്ട മുഖ്യമന്ത്രി, കോവിഡ് മഹാമാരി കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തണോ വേണ്ടയോ എന്ന രീതിയിൽ പലവിധ ചർച്ചകൾ നടക്കുന്നു . ഈ പ്രതിസന്ധി ഘട്ടത്തിൽ […]

Read More
 രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന് ഐഎംഎ

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന് ഐഎംഎ

കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത് കൊവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്.കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയേയും ഐഎംഎ അഭിനനന്ദിച്ചു.20ാം തിയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം. കൊവിഡ് വ്യാപനവും മഴയും ശക്തമായാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രകാരം മുന്‍കൂട്ടി […]

Read More
 കോവിഡ്; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും

കോവിഡ്; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് തീരുമാനം.കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. ഇതിനിടെ പുതിയ മന്ത്രിസഭ സംബന്ധിച്ച ചര്‍ച്ച നേതൃതലത്തില്‍ സജീവമാണ്. പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുള്ളവരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്.സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. […]

Read More
 രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാമാകുമെന്ന ആകാംക്ഷയിലാണ് കേരളം. ഇത്തവണ എല്‍ഡിഎഫില്‍ കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയെങ്കിലും പരമാവധി ആറ് കക്ഷികള്‍ക്ക് മാത്രമാകും മന്ത്രിസഭയില്‍ പ്രാതിനിധ്യം. ഇക്കാര്യങ്ങല്ലാം ചര്‍ച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എല്‍ഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് ഏതോക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളില്‍ ആരൊക്കെ വേണം എന്നതിലും പാര്‍ട്ടി നേതൃത്വം കൂടിയാലോചന […]

Read More
 മിത്രങ്ങളെ, പിണറായി അര്‍ജുനന്റെ പുനര്‍ജന്‍മം;അക്കൗണ്ട് പൂട്ടിച്ചത് അയ്യപ്പ സ്വാമിയുടെ നിര്‍ദ്ദേശം; സന്ദീപാനന്ദഗിരി

മിത്രങ്ങളെ, പിണറായി അര്‍ജുനന്റെ പുനര്‍ജന്‍മം;അക്കൗണ്ട് പൂട്ടിച്ചത് അയ്യപ്പ സ്വാമിയുടെ നിര്‍ദ്ദേശം; സന്ദീപാനന്ദഗിരി

തെരഞ്ഞെടുപ്പില്‍ ഇടതു തരംഗത്തിനു പിന്നിലെ രഹസ്യമെന്തെന്ന് പറഞ്ഞ് സ്വാമി സന്ദീപാനന്ദഗിരി. കേരളത്തിലെ ബിജെപി അക്കൗണ്ട് പൂട്ടുകയെന്നത് പിണറായി വിജയന് അയ്യപ്പന്‍ നല്‍കിയ നിര്‍ദ്ദേശമാണെന്നും പിണറായി വിജയന്‍ മഹാഭാരത കഥയിലെ അര്‍ജുന അവതാരമാണെന്ന് സംഘപരിവാറുകാര്‍ മനസ്സിലാക്കണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. പൗരാണിക ഭാരതീയ സങ്കല്‍പ്പത്തില്‍ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്. ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ. അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ.9 നോട് 9 ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99 ആണെന്നും […]

Read More
 ജലീല്‍ പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന അഞ്ചാമന്‍

ജലീല്‍ പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന അഞ്ചാമന്‍

പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി ജയരാജനാണ് ആദ്യം രാജിവച്ചത്. 2016ലായിരുന്നു ആ രാജി. പിന്നീട് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തി. ജലീലിന് മുൻപ് ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി. തോമസ് എന്നിവരാണ് രാജിവെച്ചത്. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് അധികാരമേറ്റ് മാസങ്ങള്‍ക്കകം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവെച്ചു.2016 ഒക്ടോബര്‍ 14നായിരുന്നു ജയരാജന്റെ രാജി. എന്നാല്‍, വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ജയരാജന്‍ […]

Read More
 നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല;മുഖ്യമന്ത്രി കാട്ടുകള്ളനെന്നും രമേശ് ചെന്നിത്തല

നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല;മുഖ്യമന്ത്രി കാട്ടുകള്ളനെന്നും രമേശ് ചെന്നിത്തല

ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്നും രമേശ് ചെന്നിത്തല. ഈ നടപടി കേരളത്തിലെ ജനങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും എന്നിട്ട് കുറേ മന്ത്രിമാര്‍ ന്യായീകരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് […]

Read More