പുന്നോല്‍ ഹരിദാസ് വധക്കേസ്;പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ,വീടിന് നേര്‍ക്ക് ബോംബേറ്,മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി

പുന്നോല്‍ ഹരിദാസ് വധക്കേസ്;പ്രതി ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ,വീടിന് നേര്‍ക്ക് ബോംബേറ്,മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി

പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ.സിപിഐഎം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് കഴിഞ്ഞ ദിവസം ബോംബേറ് ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു.ബോംബേറുണ്ടായ സംഭവത്തിന് […]

Read More
 ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാൻ ഇത് ഉത്തർപ്രദേശല്ല കേരളം

ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാൻ ഇത് ഉത്തർപ്രദേശല്ല കേരളം

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ സാദത്ത്എം എൽ.എ നിയമസഭയിൽ 27.10.21 ന് പദ്ധതി ഡി.പി.ആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തി വയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഗത്യന്തരമില്ലാതെ സർക്കാരിന് ഡി.പി.ആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡി.പി.ആർ രേഖകൾ അപൂർണവും […]

Read More
 കെ റയിൽ , ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം;”സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍”

കെ റയിൽ , ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം;”സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍”

കെ റയിൽ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈനെന്നാണ് വിമര്‍ശനം.പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍, മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍, മനസ്സിലായാലും ഇല്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സര്‍ക്കാരെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.ജനങ്ങള്‍ക്ക് ബോധ്യമാകാത്ത സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം […]

Read More
 യോഗിക്ക് പിണറായിയുടെ മറുപടി;യുപി കേരളമായാല്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ആരും കൊല്ലപ്പെടില്ല

യോഗിക്ക് പിണറായിയുടെ മറുപടി;യുപി കേരളമായാല്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ആരും കൊല്ലപ്പെടില്ല

കേരളത്തെ അവഹേളിച്ച യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.ശ്രദ്ധിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി പറഞ്ഞത്. “അവസാന അഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ […]

Read More
 വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാം;പരിശോധിക്കേണ്ടത് അത്യാവിശ്യമെന്ന് തരൂർ നിലപാട് മാറ്റം

വന്ദേഭാരത് ട്രെയിനുകൾ കെ-റെയിലിന് ബദലായേക്കാം;പരിശോധിക്കേണ്ടത് അത്യാവിശ്യമെന്ന് തരൂർ നിലപാട് മാറ്റം

കെ-റെയില്‍ വിഷയത്തിൽ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം ശശി തരൂർ ഫേസ്ബുക്കിൽ […]

Read More
 സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന് പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് പിണറായി വിജയൻ

സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന് പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് പിണറായി വിജയൻ

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതീരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ല. റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് […]

Read More
 ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്ന് ചെന്നിത്തല

ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്ന് ചെന്നിത്തല

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി.ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു.ഭേദഗതി അം​ഗീകരിക്കപ്പെടുന്നതോടെ, മന്ത്രിമാർക്കെതിരായ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.അതേസമയം ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺ​ഗ്രസ് […]

Read More
 മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തേടാതെ ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുന്നു; കെ സുധാകരൻ

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തേടാതെ ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുന്നു; കെ സുധാകരൻ

സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ്ചാന്‍സലര്‍മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിനു മുമ്പില്‍ തലകുനിച്ചതെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വെളിയില്‍ നിന്ന് ആരോ സര്‍വകാലാശാലയുടെ കാര്യങ്ങളില്‍ ഇടപെട്ടു എന്ന ചാന്‍സലറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണ്. ചാന്‍സലറുടെ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ കഴിവുള്ള അതിശക്തന്‍ ആരാണെന്ന് ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സംശയ നിഴലിലായതിനാല്‍ അദ്ദേഹവും നിലപാട് വ്യക്തമാക്കേണ്ടി വരും. അതിപ്രഗത്ഭന്മാരയ മുന്‍ കേന്ദ്രമന്ത്രി ഡോ. ജോണ്‍ മത്തായി, […]

Read More
 ‘ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാട്’ നാടിന്റെ വികസനത്തിനാണു മുൻതൂക്കം;മുഖ്യമന്ത്രി

‘ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാട്’ നാടിന്റെ വികസനത്തിനാണു മുൻതൂക്കം;മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടക്കുന്ന സിൽവർ ലൈൻ പദ്ധതി വിശദീകരണ വേദിയിലാണ് പരാമർശം. ഇന്നുള്ള അവസ്ഥയില്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ വികസനത്തിനാണു മുൻതൂക്കം നൽകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാലത്തു കേരളം ദേശീയ പാതകളുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ വീതി പോലുമില്ലാത്ത ദേശീയ പാതകൾ ഒരു […]

Read More
 മതത്തെ രാഷ്ട്രീയാവശ്യത്തിനായി ഉപയോഗിക്കുമ്പോഴാണ് വർഗീയതയാകുന്നത്;.മുസ്ലീം ലീഗ് വര്‍ഗീയ പ്രചാരകരായി മാറുന്നുവെന്ന് മുഖ്യമന്ത്രി

മതത്തെ രാഷ്ട്രീയാവശ്യത്തിനായി ഉപയോഗിക്കുമ്പോഴാണ് വർഗീയതയാകുന്നത്;.മുസ്ലീം ലീഗ് വര്‍ഗീയ പ്രചാരകരായി മാറുന്നുവെന്ന് മുഖ്യമന്ത്രി

മുസ്ലീം ലീഗ് വര്‍ഗീയ പ്രചാരകരായി മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.ലീഗ് ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളുമായി കൂട്ടുചേര്‍ന്നു സാമൂഹ്യ ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയത് കടുത്ത വര്‍ഗീയ പ്രചാരണമാണ്’. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാറും ഇസ്ലാമിസ്റ്റുകളും ശ്രമിക്കുകയാണെന്നും ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

Read More