മില്‍മ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും, 5 ശതമാനം വര്‍ധനവ്

മില്‍മ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടും, 5 ശതമാനം വര്‍ധനവ്

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. മോര്്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ എസ് മണി അറിയിച്ചു. […]

Read More
 വാണിജ്യ പാചക വാതക സിലിണ്ടറിന് 134 രൂപ കുറഞ്ഞു, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടറിന് 134 രൂപ കുറഞ്ഞു, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. അതേ സമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322, മുംബൈയില്‍ 2171. 50, ചെന്നൈയില്‍ 2373 എന്നിങ്ങനെയാണ് പുതുക്കിയ വില. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ […]

Read More
 മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു ചെലവഴിക്കാവുന്ന തുക കുത്തനെ കൂട്ടി സര്‍ക്കാര്‍

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു ചെലവഴിക്കാവുന്ന തുക കുത്തനെ കൂട്ടി സര്‍ക്കാര്‍

തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ഇനി മുതല്‍ 75,000 രൂപ വരെ ചെലവഴിക്കാം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നതിനിടെയാണ് തുകയില്‍ മൂന്നിരട്ടി വര്‍ധന വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്. 2015ലെ സര്‍ക്കാര്‍ തീരുമാന പ്രകാരം മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25000 രൂപയും മറ്റുളളവയ്ക്ക് 10000 രൂപയും ചെലവഴിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, […]

Read More
 കുടുംബ ബജറ്റ് താളം തെറ്റും; പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വില, സെഞ്ച്വറി കടന്ന് തക്കാളി വില

കുടുംബ ബജറ്റ് താളം തെറ്റും; പച്ചക്കറികള്‍ക്കെല്ലാം പൊള്ളുന്ന വില, സെഞ്ച്വറി കടന്ന് തക്കാളി വില

കേരളത്തില്‍ പച്ചക്കറി വില പൊള്ളുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് മാത്രം മൂന്ന് മടങ്ങിലേറെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 100-110 രൂപയിലാണ് പൊതു വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്നു തക്കാളി വില. മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. […]

Read More
 പാചകവാതക വില വീണ്ടും കൂട്ടി, വര്‍ദ്ധിപ്പിച്ചത് ഗാര്‍ഹിക സിലിണ്ടറിന്റെ വില

പാചകവാതക വില വീണ്ടും കൂട്ടി, വര്‍ദ്ധിപ്പിച്ചത് ഗാര്‍ഹിക സിലിണ്ടറിന്റെ വില

രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ […]

Read More
 പേറ്റന്റ് കുരുക്കില്‍നിന്ന് പുറത്തേക്ക്; എട്ട് പ്രമേഹ രോഗ മരുന്നുകൾക്ക് വില കുറയും

പേറ്റന്റ് കുരുക്കില്‍നിന്ന് പുറത്തേക്ക്; എട്ട് പ്രമേഹ രോഗ മരുന്നുകൾക്ക് വില കുറയും

പ്രമേഹരോഗത്തിനെതിരേയുള്ള പ്രധാന രാസമൂലകമായ ലിനാഗ്ലിപ്ടിനും പേറ്റന്റ് കുരുക്കില്‍നിന്ന് പുറത്തേക്ക്. ഇതിനെ തുടർന്ന് ലിനാഗ്ലിപ്ടിന്‍ ചേര്‍ന്ന എട്ട് മരുന്നുസംയുക്തങ്ങള്‍ക്ക് വിലയില്‍ വലിയ കുറവ് വരും. ശുപാര്‍ശ മുന്നോട്ടുവെച്ചത് ദേശീയ ഔഷധവില നിയന്ത്രണസമിതിയുടെ വിദഗ്ധസമിതിയാണ്. പുതുതലമുറപ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്ന മൂലകകുടുംബമാണ് ഗ്ലിപ്ടിന്‍. ഇതിന്റെ പല വകഭേദങ്ങളുടെയും പേറ്റന്റ് കാലാവധി തീർന്നതിനെ തുടർന്ന് മരുന്നുകൾക്കും വില കുറഞ്ഞു.. ലിനാഗ്ലിപ്ടിന്റെ കുത്തകാവശം 2025-ലാണ് തീരുക. രണ്ടര മില്ലിഗ്രാം ലിനാഗ്ലിപ്ടിനും 500 എം.ജി. മെറ്റ്‌ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡും ചേര്‍ന്ന മരുന്നിന് 23.93 രൂപയായിരുന്നു വില. ഇതിനിനി […]

Read More
 വാണിജ്യ പാചകവാതക സിലിണ്ടറിന് 102.50 രൂപ കുറച്ചു;പുതുവർഷത്തിൽ നിർണായക തീരുമാനം

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.50 രൂപ കുറച്ചു;പുതുവർഷത്തിൽ നിർണായക തീരുമാനം

രാജ്യത്ത് പാചകവാതക വാണിജ്യ സിലിണ്ടറിന് വില കുറച്ചു. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്.ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,101 ആയി ഉയര്‍ന്നിരുന്നു. നവംബറില്‍ 266 രൂപയായി വർധിപ്പിച്ചിരുന്നു. അതേസമയം […]

Read More
 വീണ്ടും കൂടി ഇന്ധന വില; ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂടിയത്

വീണ്ടും കൂടി ഇന്ധന വില; ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂടിയത്

രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലും ഡീസല്‍വില ലീറ്ററിന് 90 രൂപ കടന്നു. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത് കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 59 പൈസയാണ്. ഡീസല്‍ വില ലീറ്ററിന് 90 രൂപ 18 പൈസയും. തിരുവനന്തപുരത്ത് ഡീസല്‍ വില […]

Read More
 ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവര്‍ മരുന്നിന് 990 രൂപ

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവര്‍ മരുന്നിന് 990 രൂപ

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മരുന്നിന്റെ ഉദ്ഘാടന […]

Read More
 കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചയിച്ചു

കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചയിച്ചു

പിപിഇ കിറ്റ് ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചയിച്ചു. മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് വില 30 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. പി പി ഇ കിറ്റിന് 328 രൂപയും പള്‍സ് ഓക്സീ മീറ്ററിന് 1800 രൂപയും N95 മാസ്കിന് 26 രൂപയുമാണ് പുതിയ വില. നേരത്തെ പള്‍സ് ഓക്സി മീറ്ററിന് 1500 രൂപയാക്കി കുറച്ചിരുന്നു. പിപിഇ കിറ്റിന് 273 രൂപയും എന്‍95 മാക്സിന് […]

Read More