പൃഥ്വിരാജ് ഇരുപത്തിഅഞ്ച് കോടി പിഴ അടച്ചെന്ന വാർത്ത അടിസ്ഥാന രഹിതം;ലിസ്റ്റിൻ സ്റ്റീഫൻ
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് പൃഥ്വിരാജ് 25 കോടി രൂപ പിഴ ഇനത്തിൽ നൽകിയെന്ന വർത്തക്കെതിരായി ഇന്നലെ താരം രംഗത്തെത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും വാർത്ത പ്രസിദ്ധീകരിച്ച യുട്യൂബ് ചാനലിനെതിരെ നിയമ നടപടികൾ ആരംഭിക്കുകയാണെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി നിരവധി ചിത്രങ്ങളിൽ പൃഥ്വിരാജിൻറെ നിർമ്മാണ പങ്കാളി ആയിരുന്ന ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തി.വാർത്ത സത്യമല്ലെന്നും പിഴ അടച്ചിട്ടുണ്ടെങ്കിൽ അതിനു തെളിവുണ്ടാകില്ലേ എന്നും ലിസ്റ്റിൻ ചോദിച്ചു. ‘ഇത് ഒരു സത്യമായിട്ടുള്ള വാർത്തയല്ല. നമുക്കൊക്കെ ഇൻകം ടാക്സിൻറെയും ജിഎസ്‍ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ […]
Read More
