പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ജനഗണമന ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും.
‘മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വചനം പങ്ക് വെച്ച് കൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമായ ജനഗണമനയുടെ തിരക്കഥ ഷാരിസ് മുഹമ്മദാണ് . പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം- സുദീപ് ഏലമണ്‍ . എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്. പോസ്റ്റര്‍ ഡിസൈനിങ്- ഓള്‍ഡ്മങ്ക്സ്.

നേരത്തെ റിലീസ് ചെയ്‌ത സിനിമയുടെ പ്രോമോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *