പ്രമേഹ രോ​ഗം മൂർച്ഛിച്ചു;നടൻ വിജയകാന്തിന്റെ മൂന്ന്‌ കാൽവിരലുകൾ നീക്കം ചെയ്തു,രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

പ്രമേഹ രോ​ഗം മൂർച്ഛിച്ചു;നടൻ വിജയകാന്തിന്റെ മൂന്ന്‌ കാൽവിരലുകൾ നീക്കം ചെയ്തു,രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

പ്രമേഹ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന്റെ കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിജയകാന്തിൻ്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് വിഷയം സ്ഥിരീകരിച്ചത്.വിജയകാന്തിന്റെ മൂന്നു കാൽ വിരലുകളാണ് കടുത്ത പ്രമേഹത്തെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. என் அருமை நண்பர் விஜயகாந்த் அவர்கள் விரைவில் குணமடைந்து பழையபடி கேப்டனாக கர்ஜிக்க வேண்டும் என்று எல்லாம் வல்ல இறைவனை வேண்டுகிறேன். — Rajinikanth (@rajinikanth) June 21, 2022 […]

Read More
 രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; ഞങ്ങൾ എന്നും അടുത്ത സുഹൃത്തുക്കൾ

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; ഞങ്ങൾ എന്നും അടുത്ത സുഹൃത്തുക്കൾ

ഇന്ത്യൻ സിനിമയിലെ പ്രിയ താരങ്ങളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരും സഹപ്രവർത്തകർ എന്നതിലുപരി നല്ല സുഹൃത്തുക്കൾ കൂടിയാണ്. കഴിഞ്ഞ 25 വർഷമായി തുടർന്ന് പോയിക്കൊണ്ടിരിക്കുന്ന സൗഹൃദത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. കമൽ ഹാസന്റെ പുതിയ ചിത്രം വിക്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് താരം സംസാരിച്ചത്. രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും രജനികാന്ത് തന്റെ അടുത്ത സുഹൃത്താണെന്നുമാണ് താരം പറഞ്ഞത്. ട്രെയ്‌ലര്‍ ലോഞ്ചിന് വരാൻ രജനികാന്തിന് കഴിഞ്ഞില്ലെങ്കിലും ആശംസകൾ […]

Read More
 രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം;അഭിനന്ദിച്ച് പ്രധാനമന്ത്രി

രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം;അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ തേടിയ സ്റ്റൈൽ മന്നൻ രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, യുവാക്കളുടെയും പ്രായമായവരുടെയും കുട്ടികളുടെയുമൊക്കെ മനസിൽ ഇടം നേടാൻ സാധിച്ചുവെന്നതാണ് രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം.പുരസ്കാര വാർത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ അമ്പത് വർഷക്കാലം സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് അമ്പത്തിയൊന്നാമത് ദാദാ സാഹേബ് പുരസ്‌കാരത്തിന് രജനീകാന്തിനെ അർഹനാക്കിയത്. Popular across generations, a body […]

Read More
 ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം രജനീകാന്തിന്

ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം രജനീകാന്തിന്

51മത് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് തമിഴ് സൂപ്പർതാരം രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്. നടൻ , നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ ഉൾപ്പടെയുള്ള ജൂറിയാണ് രജനീകാന്തിനെ ഫാൽക്കെ അവാർഡിനായി തെരഞ്ഞെടുത്തത്.ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

Read More

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍

നടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ശക്തമായി ഉന്നയിച്ചത്. രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകണമെന്നാണ് ആരാധക കൂട്ടായ്‍മയുടെ ആവിശ്യം. ഇതാവശ്യപ്പെട്ട് യോഗഹാളിന് പുറത്ത് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകര്‍ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് മക്കള്‍ മണ്‍റം യോഗം ചേരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം […]

Read More