ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ആസ്വാദകരുടെ ആവശ്യപ്രകാരം; ഗായകന്‍ അലോഷി

ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ആസ്വാദകരുടെ ആവശ്യപ്രകാരം; ഗായകന്‍ അലോഷി

കടയ്ക്കല്‍: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഗാനമേള വിവാദത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഗായകന്‍ അലോഷി. ‘ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത്. അവിടെ നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. എഫ്.ഐ.ആര്‍ ഇട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാട്ട് പാടിയ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിപാടിയില്‍ വന്നിട്ടുണ്ടോ എന്ന് പോലും അറിയാത്തവര്‍ പരാതി ഉന്നയിക്കുകയായിരുന്നു’ -അലോഷി മാധ്യമങ്ങളോട് പറഞ്ഞു. കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10ന് തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയാണ് വിവാദമായത്. പുഷ്പനെ […]

Read More
 സൗന്ദര്യവര്‍ധനവിനു വേണ്ടി ശസ്ത്രക്രിയ ചെയ്തു; ഗായിക മരിച്ചു

സൗന്ദര്യവര്‍ധനവിനു വേണ്ടി ശസ്ത്രക്രിയ ചെയ്തു; ഗായിക മരിച്ചു

സൗന്ദര്യവര്‍ധനവിനു വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി (42) അന്തരിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് മരണം. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷന്‍ ശസ്ത്രക്രിയയ്ക്കാണ് ഗായിക വിധേയയായത്. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടക്കുന്നത്. വയറിലും പിന്‍ഭാഗത്തുമാണ് ലിപോസക്ഷന്‍ ശസ്ത്രക്രിയ നടത്തിയത്. കൂടതെ സ്തന വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. പിന്നാലെ ഡാനി ലിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗായികയുടെ മരണ കാരണം എന്താണ് എന്നതിനേക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. അന്വേഷണം […]

Read More