വയനാട്ടില്‍ വാഹനങ്ങള്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍; ഉന്തും തള്ളും

വയനാട്ടില്‍ വാഹനങ്ങള്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍; ഉന്തും തള്ളും

വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇത് പൊലീസ് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ബത്തേരിയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. താമരശേരി ചുരത്തില്‍ ഗതാഗത തടസം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ആറുമണിയോടെയാണ് ഹര്‍ത്താല്‍ തുടങ്ങിയത്. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ […]

Read More
 കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട് 6 മണി വരെ; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ പ്രതിഷേധം

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി; വൈകിട്ട് 6 മണി വരെ; ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ പ്രതിഷേധം

കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറച്ചികടകള്‍, പച്ചക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും, ഓട്ടോറിക്ഷകളും എന്നിവ ഓടുന്നുണ്ട്. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാരി വ്യവസായികള്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികള്‍ക്കും സംഘര്‍ഷത്തിനുമിടയായിരുന്നു ചേവായൂരില്‍ വോട്ടെടുപ്പ് […]

Read More
 പൊയ്യയില്‍ പ്രദേശത്ത് മാലിന്യം നിക്ഷേപം; എം ധനീഷ്‌ലാലിന്റെ നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു

പൊയ്യയില്‍ പ്രദേശത്ത് മാലിന്യം നിക്ഷേപം; എം ധനീഷ്‌ലാലിന്റെ നിരാഹാരസമരം മൂന്നാം ദിവസവും തുടരുന്നു

പൊയ്യയില്‍ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു.രാഷ്ട്രീയത്തിനപ്പുറത്ത് വലിയ പിന്തുണയാണ് ജനങ്ങള്‍ ഈ സമരത്തിന് കൊടുക്കുന്നത്. രാഷ്ട്രീയം മറന്ന് ജനങ്ങള്‍ പൊയ്യയിലെ സമരപന്തലില്‍ എത്തുന്നുണ്ട്.ഡിവൈഎഫ് ഐ മേഖല ട്രഷറര്‍ അതുല്‍ സി സമര പന്തല്‍ സന്ദര്‍ഷിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ദിനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി ഇ […]

Read More
 ‘ഫലസ്തീന്‍ വംശഹത്യ നിര്‍ത്തുക’ തെരുവ് പ്രതിഷേധം

‘ഫലസ്തീന്‍ വംശഹത്യ നിര്‍ത്തുക’ തെരുവ് പ്രതിഷേധം

കൊടുവള്ളി : ഫലസ്തീന്‍ വംശഹത്യ നിര്‍ത്തുക, അധിനിവേശം അവസാനിപ്പിക്കുക, ഫലസ്തീനൊപ്പം നില്‍ക്കുക എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലയുടെ നേതൃത്വത്തില്‍ വിവിധ ഏരിയകളില്‍ തെരുവ് പ്രതിഷേധവും റാലിയും നടന്നു. കൊടുവള്ളിയില്‍ നടന്ന റാലിയില്‍ ജില്ലാ സെക്രട്ടരി ആര്‍. കെ. അബ്ദുല്‍ മജീദ്, വി.പി ബഷീര്‍, മൊയ്തിന്‍ കുഞ്ഞി മാസ്റ്റര്‍ വിവിധ ഏരിയാ പ്രസിഡണ്ടുമാരായ പി.ടി. ഉസ്മാന്‍, പി.എം ശരീഫുദ്ദീന്‍, ഒമര്‍ അഹ്‌മദ്, സദ്‌റുദ്ദീന്‍ പുല്ലാളൂര്‍, അഹ്‌മദ് കുട്ടി ഓമശ്ശേരി, എന്നി വരും എംപി അബ്ദുറഹ്‌മാന്‍ എന്‍ […]

Read More
 മിനിമം വേതനം കൂട്ടണം; എറണാകുളം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു

മിനിമം വേതനം കൂട്ടണം; എറണാകുളം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുന്നു

ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിലെ എറണാകുളം ജില്ലയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്നലെ ആരംഭിച്ചു. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കമ്പനി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരത്തിലേക്ക് തിരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലേബർ കമ്മീഷണറുമായി ജീവനക്കാർ ചർച്ച നടത്തുമെന്ന് അറിയുന്നു. ആദ്യഘട്ടത്തിൽ കിട്ടിയിരുന്ന അനുകൂല്യങ്ങൾ പിന്നീട് ഉണ്ടായില്ല എന്നുള്ളതാണ് ജീവനക്കാാർ ചൂണ്ടിക്കാണിക്കുന്നത്. ആനുകൂല്യങ്ങൾ കൃത്യമായി നൽകുക. ഒപ്പം മിനിമം വേതനം അത് ഉയർത്തുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ജീവനക്കാർ […]

Read More
 കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കൊച്ചി: കേരളത്തിൽ നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.ദേശീയസംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്‌ഐ ജനറല്‍ […]

Read More
 ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്‌ലെറ്റുകളിൽ ഇന്ധന ക്ഷാമം; പെട്രോൾ പമ്പുകൾ പണിമുടക്കിലേക്ക്

ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്‌ലെറ്റുകളിൽ ഇന്ധന ക്ഷാമം; പെട്രോൾ പമ്പുകൾ പണിമുടക്കിലേക്ക്

ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്‌ലെറ്റുകളിൽ ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കേരളത്തിലെ എല്ലാ പെട്രോൾ പമ്പുകളും ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാൻ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ആണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്നാണ് പമ്പുടമകളുടെ വാദം. വിശാഖ പട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് കീഴിലുള്ള റിഫൈനറിയിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിൽ വിതരണം ഭാഗികമാണ്. ബിപിസിഎല്ലിന് കീഴിലുള്ള കൊച്ചിൻ റിഫൈനറിയിൽ നിന്ന് ഹിന്ദുസ്ഥാൻ […]

Read More
 കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി മുടങ്ങി

കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി മുടങ്ങി

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം. അര്‍ദ്ധരാത്രിമുതല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാകാത്തതിനാലാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. ഇതൊടെ, പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 […]

Read More
 സമരക്കാര്‍ക്ക് വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കാം’;പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍

സമരക്കാര്‍ക്ക് വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കാം’;പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍

കെ എസ് ഇ ബിയിൽ ഇടത് യൂണിയനുകള്‍ പ്രതിഷേധം തുടരുന്നതിനിടെ സമരത്തെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്.സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളുവെന്ന് ചെയര്‍മാന്‍ ബി അശോക് പരിഹസിച്ചു.കെഎസ്ഇബിയില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണെന്നും സഹകരിച്ച് മുന്നോട്ട് പോയാലേ രക്ഷപ്പെടൂവെന്നും ചെയര്‍മാന്‍ പറഞ്ഞു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. സ്ഥലംമാറ്റത്തോടെയായിരുന്നു നടപടി. പെരിന്തല്‍മണ്ണയിലേക്കാണ് സുരേഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. […]

Read More
 പൊതു പണിമുടക്കിൽ നിന്ന് സിനിമ തിയേറ്ററുകളെ ഒഴിവാക്കണം; ഫിയോക്ക്

പൊതു പണിമുടക്കിൽ നിന്ന് സിനിമ തിയേറ്ററുകളെ ഒഴിവാക്കണം; ഫിയോക്ക്

രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തിൽ തീയേറ്ററുകൾ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് അഭിപ്രായപ്പെട്ടു. ഇന്ധന വിലവർധന അടക്കം കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയൻ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക്ശക്തമാകും. എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങൾ തുറന്ന് റാാലികൾ നടത്താനാണ് തീരുമാനം. […]

Read More