കൊടുവള്ളി : ഫലസ്തീന്‍ വംശഹത്യ നിര്‍ത്തുക, അധിനിവേശം അവസാനിപ്പിക്കുക, ഫലസ്തീനൊപ്പം നില്‍ക്കുക എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലയുടെ നേതൃത്വത്തില്‍ വിവിധ ഏരിയകളില്‍ തെരുവ് പ്രതിഷേധവും റാലിയും നടന്നു. കൊടുവള്ളിയില്‍ നടന്ന റാലിയില്‍ ജില്ലാ സെക്രട്ടരി ആര്‍. കെ. അബ്ദുല്‍ മജീദ്, വി.പി ബഷീര്‍, മൊയ്തിന്‍ കുഞ്ഞി മാസ്റ്റര്‍ വിവിധ ഏരിയാ പ്രസിഡണ്ടുമാരായ പി.ടി. ഉസ്മാന്‍, പി.എം ശരീഫുദ്ദീന്‍, ഒമര്‍ അഹ്‌മദ്, സദ്‌റുദ്ദീന്‍ പുല്ലാളൂര്‍, അഹ്‌മദ് കുട്ടി ഓമശ്ശേരി, എന്നി വരും എംപി അബ്ദുറഹ്‌മാന്‍ എന്‍ പി. ഇഖ്ബാല്‍, എന്‍.പി.അഹ്‌മദ് കുഞ്ഞി മാസ്റ്റര്‍ മുസ്തഫ ശമീം എന്നിവര്‍ നേതൃത്വം നല്‍കി. തെരുവ് പ്രതിഷേധത്തില്‍ മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു ഒമര്‍ അഹ്‌മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു ശിഹാബ് വെളിമണ്ണ ആശംസ അര്‍പ്പിച്ചു. പി.ടി. ഉസ്മാന്‍ സ്വാഗതവും നൗഫല്‍ കരുവന്‍ പൊയില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *