മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്‌ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് വര്‍ധിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് യമുന, ഗംഗ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് വാര്‍ത്തയായിരുന്നു. ഗംഗാനദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Read More