സുരേഷ് ഗോപിക്ക് കൊവിഡ്
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു.കോവിഡ് ബാധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും തനിക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കോവിഡ്-19 പോസിറ്റീവ് ആയി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വളരെ കർശനമായിരിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.അടുത്തിടെ മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് […]
Read More