ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട;തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല;എം വി ഗോവിന്ദൻ

ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട;തൃശ്ശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല;എം വി ഗോവിന്ദൻ

സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും അത് രാഷ്ട്രീയമാക്കി മാറ്റുന്ന ബിജെപിയുടെ നീക്കം കേരളത്തിലെ വോട്ടർമാർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂവെന്ന് […]

Read More
 ‘പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തത്, ഉദ്ദേശിച്ചത് ശബരിമലയിലെ ശല്യക്കാരെ’; അവിശ്വാസികളോട് അനാദരവില്ലെന്ന് സുരേഷ് ഗോപി

‘പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തത്, ഉദ്ദേശിച്ചത് ശബരിമലയിലെ ശല്യക്കാരെ’; അവിശ്വാസികളോട് അനാദരവില്ലെന്ന് സുരേഷ് ഗോപി

തൻ്റെ പ്രസംഗമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ എഡിറ്റ് ചെയ്തവയാണെന്ന് സുരേഷ് ഗോപി. നിരീശ്വരവാദികളോടോ അവിശ്വാസികളോടോ അനാദരവില്ല. ശബരിമലയിൽ വന്ന ശല്യക്കാരെയും തന്റെ മതപരമായ അവകാശത്തിന് എതിരായി നിൽക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും ആണ് ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞ് കയറാൻ ശ്രമിച്ചാൽ അവരുടെ നാശത്തിനായി പ്രാർത്ഥിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു. “അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തിൽ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് […]

Read More
 എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റിയെന്ന് എന്‍ എസ് മാധവന്‍

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ സുരേഷ് ഗോപിയെ പിന്തുണച്ചതില്‍ തെറ്റുപറ്റിയെന്ന് എന്‍ എസ് മാധവന്‍

അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ എഴുത്തുകാരൻ എൻ.എസ്. മാധവൻ.’എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ’ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്.. ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റീ- ട്വീറ്റ് ചെയ്തായിരുന്നു മാധവന്റെ പ്രതികരണം.‘‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ […]

Read More
 മതിയായ വഴി സൗകര്യമില്ല, ആശുപത്രിയിലെത്താന്‍ പ്രയാസം; അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി

മതിയായ വഴി സൗകര്യമില്ല, ആശുപത്രിയിലെത്താന്‍ പ്രയാസം; അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി

മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. ഊരുനിവാസികളുടെ യാത്ര ദുരിതം തിരിച്ചറിഞ്ഞാണ് താരത്തിന്റെ ഇടപെടൽ. മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ […]

Read More
 സുരേഷ് ഗോപിയുടെ കോർ കമ്മിറ്റിയിലേക്കുള്ള വരവ് സ്വാഗതം ചെയ്ത് മുരളീധരൻ;അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്

സുരേഷ് ഗോപിയുടെ കോർ കമ്മിറ്റിയിലേക്കുള്ള വരവ് സ്വാഗതം ചെയ്ത് മുരളീധരൻ;അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്

സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. അദ്ദേഹം കോർ കമ്മിറ്റിയിൽ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുരളീധരൻ സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മറ്റ് കാര്യങ്ങൾ അറിയില്ല എന്നും പറഞ്ഞു.അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു.അതേസമയം സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി പാർട്ടി അധ്യക്ഷൻ വിശദീകരിക്കുമെന്ന് വി.മുരളീധരൻ പ്രതികരിച്ചു. കൂടുതൽ കാര്യങ്ങൾ അറിയില്ല. രാമായണം ദുർവ്യാഖ്യാനം […]

Read More
 ”വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം”ബിജെപി വിട്ട് എങ്ങോട്ടുമില്ല,പ്രതികരിച്ച് സുരേഷ് ഗോപി

”വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം”ബിജെപി വിട്ട് എങ്ങോട്ടുമില്ല,പ്രതികരിച്ച് സുരേഷ് ഗോപി

ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ സുരേഷ് ഗോപി. വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം.ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം.ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.ബി.ജെ.പിയുടേ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും സുരേഷ് […]

Read More
 വാക്ക് പാലിച്ച് സുരേഷ് ഗോപി;രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകി,നന്ദി പറഞ്ഞ് താരങ്ങളും ആരാധകരും

വാക്ക് പാലിച്ച് സുരേഷ് ഗോപി;രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകി,നന്ദി പറഞ്ഞ് താരങ്ങളും ആരാധകരും

പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി.ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന എസ്ജി 255 എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസാണ് സുരേഷ് ​ഗോപി സംഘടനക്ക് നൽകിത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി […]

Read More
 തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ,സുരേഷ് ​ഗോപിക്കെതിരെ ഷാനിമോൾ ഉസ്മാൻ

തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ,സുരേഷ് ​ഗോപിക്കെതിരെ ഷാനിമോൾ ഉസ്മാൻ

സുരേഷ് ഗോപി എം പി യുടെ വിവാദ വിഷുക്കൈനീട്ടത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ.തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇവർ പറഞ്ഞു .വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ​ഗോപിയുടെ കാലിൽ നിരവധിപേർ വരിയായി നിന്ന് തൊട്ടുവണങ്ങുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കുറിപ്പിന്റെ പൂർണരൂപം പ്രിയ സുരേഷ് […]

Read More
 കാറിലിരുന്ന് എം പി യുടെ കൈനീട്ട വിതരണം;കാൽ തൊട്ട് വണങ്ങി സ്ത്രീകൾ,വ്യാപക വിമർശനം

കാറിലിരുന്ന് എം പി യുടെ കൈനീട്ട വിതരണം;കാൽ തൊട്ട് വണങ്ങി സ്ത്രീകൾ,വ്യാപക വിമർശനം

വിവാദമായി സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം ആളുകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ആണിപ്പോൾ പുറത്തുവന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളാണുയരുന്നത്,. പണം നൽകി കാൽ വണങ്ങിപ്പിക്കുന്നത് സുരേഷ് ​ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയിൽ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമർശനം. തന്റെ കാറില്‍ പണവുമായി […]

Read More
 വിലങ്ങ് ഉടൻ അഴിയില്ല;ഒറ്റക്കൊമ്പന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

വിലങ്ങ് ഉടൻ അഴിയില്ല;ഒറ്റക്കൊമ്പന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനെ’ വിലക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി സുപ്രീംകോടതി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.ഒറ്റക്കൊമ്പന്‍ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സമര്‍പ്പിച്ച പകര്‍പ്പവകാശ കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഒറ്റക്കൊമ്പന്റെ […]

Read More