സിനിമ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടര്‍ന്ന് സൂര്യ 44 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്.

Read More
 സൂര്യക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി;വാലിബന് ശേഷം തമിഴിലേക്കെന്ന് റിപ്പോർട്ട്

സൂര്യക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി;വാലിബന് ശേഷം തമിഴിലേക്കെന്ന് റിപ്പോർട്ട്

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുന്നവരാണ് ഓരോ സിനിമ പ്രേമിയും.മാസ്സ് പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിക്കും.മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് […]

Read More
 ‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്‍മാറി;സ്ഥിരീകരിച്ച് സംവിധായകൻ

‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്‍മാറി;സ്ഥിരീകരിച്ച് സംവിധായകൻ

സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രം ‘വണങ്കാനി’ൽ നിന്നും സൂര്യ പിന്മാറി. ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി.‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാല തന്നെയാണ് അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് […]

Read More
 ‘കാതലി’ന്റെ സെറ്റിലെത്തി സൂര്യ;ഇതിലും ഗസ്റ്റ് റോളുണ്ടോ എന്ന് ആരാധകരുടെ കമന്റ്

‘കാതലി’ന്റെ സെറ്റിലെത്തി സൂര്യ;ഇതിലും ഗസ്റ്റ് റോളുണ്ടോ എന്ന് ആരാധകരുടെ കമന്റ്

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ,പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്. സൂര്യ സെറ്റിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെറ്റില്‍ മമ്മൂട്ടിക്കും ജ്യോതികക്കുമൊപ്പം സൂര്യ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്‍റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും […]

Read More
 ജയ് ഭീം ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമ;വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന് ജ്യോതിക

ജയ് ഭീം ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമ;വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന് ജ്യോതിക

ജയ് ഭീം എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ചെഴുതിയ ചിത്രമാണ് ജയ്ഭീം. ദക്ഷിണേന്ത്യയിലും ഇന്ത്യൻ സിനിമ ഒട്ടാകെയുമുള്ള ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ജ്യോതിക പറഞ്ഞു.”ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു. നല്ല സിനിമ ആയതുകൊണ്ട് മാത്രമല്ല […]

Read More
 ‘എന്നെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ് ഏട്ടൻ’; താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂര്യയായിരിക്കും നായകനെന്ന് കാർത്തി

‘എന്നെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ് ഏട്ടൻ’; താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂര്യയായിരിക്കും നായകനെന്ന് കാർത്തി

സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമെ തന്നെ മനസിലാക്കാൻ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ വലിയൊരു ആ​ഗ്രഹമാണെന്നും കാർത്തി പറഞ്ഞു. സർദാർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തി. ‘വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത് ? എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അനായാസം കഥാപാത്രമാകുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന […]

Read More
 ‘ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്, ജീവിതത്തിൽ ഒരിക്കലും ഈ നിമിഷം മറക്കാനാവില്ല’; സന്തോഷം പങ്കുവെച്ച് സൂര്യ

‘ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്, ജീവിതത്തിൽ ഒരിക്കലും ഈ നിമിഷം മറക്കാനാവില്ല’; സന്തോഷം പങ്കുവെച്ച് സൂര്യ

ദേശീയ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചു സൂര്യ. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അവാർഡ് ജൂറിയോടും കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. കൊവിഡ് കാലത്ത് ഈ സിനിമ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി. ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിതെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സൂര്യ എ.എൻ.ഐയോട് പ്രതികരിച്ചു. ”ഏറ്റവും വലിയ ബഹുമതി…ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയോടും കേന്ദ്ര […]

Read More
 ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരം; അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലും മമ്മൂട്ടിയും

ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരം; അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലും മമ്മൂട്ടിയും

തമിഴ് നടന്‍ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഇരട്ടിമധുരമുള്ളതാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സൂര്യക്ക് സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സൂര്യക്ക് അഭിനന്ദനവും ആശംസകളും അര്‍പ്പിച്ച് എത്തിയിരിക്കുന്നത്. അതേസമയം, സൂര്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സൂര്യക്ക് അഭിനന്ദനങ്ങളും പിറന്നാളാശംസകളുമായെത്തിയത്. ദേശീയ പുരസ്‌കാരം മനോഹരമായ ഒരു പിറന്നാള്‍ സമ്മാനമാണ്. പിറന്നാളാശംസകള്‍ സൂര്യ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. സൂര്യക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് […]

Read More
 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്;അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത,സൂര്യയും പട്ടികയിൽ

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്;അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത,സൂര്യയും പട്ടികയിൽ

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. മികച്ച നടിയായി അപർണ ബാലമുരളി പരിഗണയിലുണ്ട്. മികച്ച സഹനടനുള്ള അന്തിമ പട്ടികയിൽ ബിജു മേനോനും ഇടം നേടി. മികച്ച നടനുള്ള പട്ടികയിൽ സൂര്യ, അജയ് ദേവ്ഗൺ എന്നിവരുമുണ്ടെന്നാണ് സൂചന. അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് […]

Read More
 ഓഡിയോ അവകാശം വിറ്റ് പോയത് വന്‍തുകയ്ക്ക്;പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

ഓഡിയോ അവകാശം വിറ്റ് പോയത് വന്‍തുകയ്ക്ക്;പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ഓഡിയോ റൈറ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്. ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു.മണിരത്‌നത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ഒരു മികച്ച ചിത്രം ഒരുക്കുന്നു എന്നതിനൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറിനും ഗാനങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് മണിരത്നം. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിലും അതെ മണിരത്നം ടച്ച് പ്രതീക്ഷിച്ചാണ് ആരാധകർ റിലീസിനായി […]

Read More