സ്പീക്കറെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്നും മറ്റ് കാര്യങ്ങള്‍ അതിലില്ലെന്നും സന്ദീപ് നായര്‍

സ്പീക്കറെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്നും മറ്റ് കാര്യങ്ങള്‍ അതിലില്ലെന്നും സന്ദീപ് നായര്‍

സ്പീക്കറെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാപ്പുസാക്ഷി സന്ദീപ് നായര്‍. വ്യക്തിബന്ധത്തിന്റെ പേരിലാണ് സ്പീക്കറെ ക്ഷണിച്ചത്. അതല്ലാതെ മറ്റ് കാര്യങ്ങള്‍ അതില്‍ ഇല്ലെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘കോടതിക്ക് കത്ത് കൊടുത്തു. പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ നേരിട്ട് ക്ഷണിച്ചതാണ്. വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നു അത്. അതല്ലാതെ മറ്റൊന്നുമില്ല. പി ശ്രീരാമകൃഷ്ണനെ സ്വപ്ന വഴി ബന്ധപ്പെട്ടിട്ടില്ല. സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന് കോടതിയല്ലേ തീരുമാനിക്കേണ്ടത്. […]

Read More
 അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കണ്ണൂരില്‍ പ്രവേശിക്കരുത്

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കണ്ണൂരില്‍ പ്രവേശിക്കരുത്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി കീഴ്ക്കോടതികള്‍ തള്ളിയിരുന്നു. സംസ്ഥാനം വിട്ടുപോവരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ജൂണ്‍ 28നാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Read More
 കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസ്; കൊടുവള്ളി സംഘത്തില്‍പ്പെട്ട 3 പേര്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസ്; കൊടുവള്ളി സംഘത്തില്‍പ്പെട്ട 3 പേര്‍ കൂടി പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ കൂടി പിടിയില്‍. കൊടുവള്ളി സംഘത്തില്‍പ്പെട്ട മുഖ്യപ്രതി കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് (40), സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്‌സ് ഗ്രൂപ്പ് തലവന്‍ സൂഫിയാന്റെ സഹോദരന്‍ കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയില്‍ ജസീര്‍ (31 ) ഇവര്‍ക്ക് ഒളിവില്‍ കഴിയാനും ഡല്‍ഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാനും ശ്രമിച്ച കൊടുവള്ളി കിഴക്കോത്ത് അബ്ദുല്‍ സലീം (45 )എന്നിവരെയാണ് കൊണ്ടോട്ടി […]

Read More
 സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്തു കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ജാമ്യം നിഷേധിച്ച എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തതാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് […]

Read More
 കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിനെ ചോദ്യം ചെയ്യും. ക്വട്ടേഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് സജീഷിന് നോട്ടീസ് നല്‍കി. ഡിവൈഎഫ്‌ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറിയായിരുന്നു സജീഷ്. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചത് സജേഷിന്റെ കാര്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്ഐ സജേഷിനെ പുറത്താക്കി. പിന്നാലെ, സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡും ചെയ്തു. അതേസമയം, സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ തെളിവുകളെല്ലാം നശിപ്പിച്ചതായി അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതായാണ് […]

Read More
 സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ; മൂന്നു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം തയ്യാറായതായി അറിയിച്ച് എന്‍ഐഎ. ഈമാസം ആറിനോ ഏഴിനോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന് അതിനുള്ള അനുമതി എന്‍ഐഎ ആസ്ഥാനത്തുനിന്നും ലഭിച്ചു. കേസില്‍ നിലവിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍, ശബ്ദരേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കേസില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്ന […]

Read More