കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

ബെംഗളൂരു മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. 28 വയസുകാരി ദീപിക വി ഗൗഡയാണ് മരിച്ചത്. ഭര്‍ത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ദീപിക സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഭര്‍ത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണില്‍ വിളിക്കുകയും, സ്വിച്ച് ഓഫ് ആയി കാണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചക്ക് 12 നു തന്നെ ദീപിക സ്‌കൂളില്‍ നിന്ന് മടങ്ങിയെന്നാണ് […]

Read More
 ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദ്ദിച്ച സംഭവം: അധ്യാപികക്കെതിരേ ഗുരുതരവകുപ്പ് ചുമത്തി പോലീസ്

ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദ്ദിച്ച സംഭവം: അധ്യാപികക്കെതിരേ ഗുരുതരവകുപ്പ് ചുമത്തി പോലീസ്

ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിക്കുകയും വർഗീയപരാമർശം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയായ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി ഉത്തർപ്രദേശ് പോലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ ചുമത്തിയത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.ആഴ്ചകൾ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് ബാലനീതി നിയമത്തിലെ വകുപ്പ് ചുമത്തിയത്. കുട്ടികളെ ആക്രമിക്കുക, ഉപദ്രവിക്കുക, അവഗണിക്കുക അതിലൂടെ കുട്ടികൾക്ക് മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 3 […]

Read More
 സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്

സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയാണ് കേസ് അതേ സമയം, അധ്യാപികയുടെ നിർദേശമനുസരിച്ച് തന്നെ സഹപാഠികൾ ഒരു മണിക്കൂറിലധികം തല്ലിയെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി.നിസാര സംഭവമെന്ന് അധ്യാപിക ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, തനിക്കേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ […]

Read More
 പോക്സോ കേസിൽ അധ്യാപകൻ റിമാന്റിൽ;രാംപൊയിൽ സ്വദേശിയായ പ്രതിയെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങും

പോക്സോ കേസിൽ അധ്യാപകൻ റിമാന്റിൽ;രാംപൊയിൽ സ്വദേശിയായ പ്രതിയെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങും

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ റിമാന്റിൽ. കോഴിക്കോട് ജില്ലയിലെ ചക്കാലക്കൽ സ്കൂളിലെ അധ്യാപകനായ നാട്ടിപ്പാറക്കൽ ഖലീലാണ് പോക്സോ കേസിൽ റിമാന്റിലുള്ളത്. രണ്ട് വർഷത്തോളമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ നിലവിൽ പോലീസിൽ രണ്ട് കേസുകളാണുള്ളത്. ഇത് കൂടാതെ,വേറെ പരാതികളുമുണ്ട്. കുന്ദമംഗലം രാംപൊയിൽ സ്വദേശിയാണ് ഖലീൽ. ഒരു കുട്ടിയെ സ്കൂളിൽ മുറിക്കുള്ളിൽ വെച്ചും വേറെ ഒരു കുട്ടിയെ വയനാട്ടിൽ കൊണ്ടുപോയുമാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടപ്പോൾ ഒളിവിൽ പോയ ഇയാൾ കോടതിയിൽ സ്വമേധയാ […]

Read More
 സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലം മാറ്റം

സര്‍ക്കാര്‍ അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലം മാറ്റം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാന്‍ നീക്കം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിതമായി സ്ഥലംമാറ്റാനാണ് തീരുമാനം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ അധ്യയനവര്‍ഷം പരിഷ്‌കാരം നടപ്പാക്കുമോയെന്ന കാര്യത്തില്‍ വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനവും വേണ്ടിവരും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ അധ്യാപകരാണ് പുതിയ നയത്തിന്റെ പരിധിയില്‍ വരിക. അഞ്ചുവര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറ്റം ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഇപ്പോള്‍ […]

Read More
 എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ്

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ്

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകനെതിരെ പോക്‌സോ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് കേസ്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ബിജെപി അനുകൂല അധ്യാപക സംഘടനയായ ‘ദേശീയ അധ്യാപക സംഘ്’ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. എട്ട് വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തില്‍ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് ഈ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. […]

Read More
 ഉയര്‍ന്ന ജാതിക്കാരുടെ കുടിവെള്ള പാത്രത്തില്‍നിന്ന് വെള്ളംകുടിച്ച ദലിത് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചുകൊന്നു

ഉയര്‍ന്ന ജാതിക്കാരുടെ കുടിവെള്ള പാത്രത്തില്‍നിന്ന് വെള്ളംകുടിച്ച ദലിത് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചുകൊന്നു

ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അദ്ധ്യാപകന്റെ മര്‍ദനമേറ്റ ദളിത് സമുദായത്തില്‍പ്പെട്ട ഒമ്പത് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയ്ക്ക് സമീപം സുരാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ചൈല്‍ സിംഗിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജൂലായ് 20നാണ് ഇന്ദ്രനെ അദ്ധ്യാപകനായ ചൈല്‍ സിംഗ് മര്‍ദ്ദിച്ചത്. ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ തൊട്ടതിന്റെ പേരിലായിരുന്നു […]

Read More
 ക്ലാസ്സ്മുറിയിൽ വിദ്യാർഥിയെകൊണ്ട് കൈ മസാജ് ചെയ്യിച്ചു;വീഡിയോ വൈറൽ പിന്നാലെ സസ്പെൻഷൻ

ക്ലാസ്സ്മുറിയിൽ വിദ്യാർഥിയെകൊണ്ട് കൈ മസാജ് ചെയ്യിച്ചു;വീഡിയോ വൈറൽ പിന്നാലെ സസ്പെൻഷൻ

ക്ലാസ്മുറിയിൽ വെച്ച് വിദ്യാർഥിയെകൊണ്ടു കൈ മസാജ് ചെയ്യിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ.ഉത്തർപ്രദേശിലെ ഹർദോയിലെ ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്‌കൂളിലാണു സംഭവം. മസാജ് ചെയ്യിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ അധ്യാപിക ഊർമിള സിങ്ങിനെ സസ്പെൻഡ് ചെയ്തു.കസേരയിൽ ഇരിക്കുന്ന അധ്യാപികയുടെ ഇടതു കൈ വിദ്യാർഥി മസാജ് ചെയ്യുന്നതാണ‌ു വിഡിയോയിലുള്ളത്. വിദ്യാർഥി മസാജ് ചെയ്യുന്നതിനിടെ അധ്യാപിക കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം ആരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. Again another one from […]

Read More
 അങ്കണവാടി അധ്യാപികയെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അങ്കണവാടി അധ്യാപികയെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവല്ല കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയാണ് മഹിളാ മണി. രാവിലെ ആറോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നല്‍കാനായി അടുക്കളയിലേക്കു പോയതായിരുന്നു മഹിളാ മണി. ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ശശി അടുക്കളയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ശശി ഉടന്‍ തന്നെ […]

Read More
 മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം; അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം; അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സീന്‍ മജീദി(28)നെയാണ് സസ്പെന്‍ഡ് ചെയ്തത്. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റു കൂടിയായ ഇദ്ദേഹത്തെ 15 ദിവസത്തേക്കാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചത്. ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും […]

Read More