കോവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പുതിയ ഐ സി യുകൾ കൂടി സജ്ജമാക്കി
കൊവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം ഒരുങ്ങുന്നു. അതിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ . അത്യാധുനിക 100 കിടക്കകളോട് കൂടിയ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായി കൂടുതൽ കുട്ടികളെത്തിയാൽ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 5.5 കോടി രൂപ […]
Read More