ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

. ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത് ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും. നേരത്തെ ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള […]

Read More
 കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ; ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ; ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ട്വിറ്ററിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ട്വിറ്റർ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും . പ്രതികരിക്കുന്ന ജനങ്ങൾക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്ന് രാഹുൽ ഗാന്ധിയുടെ വിമർനം .യൂട്യൂബ് വീ‍ഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ട്വിറ്ററിന്റേത് ഇന്ത്യൻ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റർ. രാഹുൽ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം രാഹുലിന്‍റെ ട്വീറ്റ് […]

Read More
 രാഹുൽ ഗാന്ധിയുടേതിന് പുറമെ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ

രാഹുൽ ഗാന്ധിയുടേതിന് പുറമെ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ

രാഹുൽ ഗാന്ധിയുടേതിന് പുറമെ സമൂഹമാധ്യമ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന്​ ആരോപിച്ച് ​ കോൺ​ഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ. ഫേസ്​ബുക്കിലൂടെയാണ്​ പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്​.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്​ പൂട്ടിയതായ സന്ദേശത്തിന്‍റെ സ്​ക്രീൻഷോട്ട്​ സഹിതമാണ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തത്​. ഈ അക്കൗണ്ട്​ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ സ്ക്രീൻ ഷോട്ടിലെ സന്ദേശം. ഡൽഹി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ​ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട്​ മരവിപ്പിച്ചിരുന്നത് . ഇതിനുപുറമെ മുതിർന്ന അഞ്ചു കോൺഗ്രസ്​ നേതാക്കളുടെയും […]

Read More
 ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍

ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രംദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം രാഹുൽ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍. രാഹുലിന്റെ ട്വീറ്റ് പെൺകുട്ടിയെ തിരിച്ചറിയാൻ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നും കാണിച്ച് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.. അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.നിലവില്‍ രാഹുലിന്റെ ട്വിറ്ററില്‍ ആ ചിത്രം കാണാന്‍ സാധിക്കുന്നില്ല. നോ ലോങര്‍ അവയ്‌ലെബിള്‍ എന്നാണ് കാണുന്നത്.

Read More
 ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; പരാതി പരിഹാര ഓഫീസറെ നിയമിച്ചു

ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; പരാതി പരിഹാര ഓഫീസറെ നിയമിച്ചു

ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. ഐടി ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ നിയമിച്ചു . ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ, ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്എന്നാൽ ചീഫ് കംപ്ലെയൻസ് ഓഫീസറെ ഇതുവരെ ട്വിറ്റർ നിയമിച്ചിട്ടില്ല. താൽക്കാലികമായി ഒരു നിയമനം നടത്തുക മാത്രമാണ് ചെയ്തത്. സ്ഥിരമായി ഒരാളെ നിയമിക്കാൻ എട്ടാഴ്ച സമയം വേണമെന്നാണ് ട്വിറ്റർ ദില്ലി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11-നകം […]

Read More
 രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിൽ നിന്ന് വിശദീകരണം തേടും; ശശി തരൂർ

രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിൽ നിന്ന് വിശദീകരണം തേടും; ശശി തരൂർ

കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററിൽ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും.ഒരു മണിക്കൂറോളമാണ് ട്വിറ്റര്‍ കേന്ദ്രമന്ത്രിയുടെ അക്കൌണ്ട് ലോക്ക് ചെയ്തത്.’റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിന് തന്‍റെ അക്കൗണ്ടും ട്വിറ്റർ ഒരുതവണ ബ്ലോക്ക് ചെയ്തിരുന്നെന്നും തരൂര്‍ പറഞ്ഞു. പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. ട്വിറ്റര്‍ അവകാശപ്പെടും പോലെ അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളല്ലെന്ന് ഈ നടപടി […]

Read More
 ചോദ്യം ചെയ്യലിന് നേരീട്ട് ഹാജരാകാൻ കഴിയില്ല; ട്വിറ്റര്‍ ഇന്ത്യ മേധാവി

ചോദ്യം ചെയ്യലിന് നേരീട്ട് ഹാജരാകാൻ കഴിയില്ല; ട്വിറ്റര്‍ ഇന്ത്യ മേധാവി

യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും ട്വിറ്റര്‍ ഇന്ത്യ എംഡി പൊലീസിനെ അറിയിച്ചു. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു ഗാസിയാബാദ് പൊലീസിന്റെ നോട്ടിസ്. ഗാസിയാബാദില്‍ വയോധികന് ആള്‍ക്കൂട്ട മര്‍ദ്ധനം ഏറ്റ സംഭവത്തില്‍ വ്യാജ പ്രചരണം നടന്നു എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ട്വിറ്റര്‍ മേധാവി ഈ മറുപടി നല്‍കിയത്.മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് യുപി പൊലീസ് […]

Read More
 ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്

ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിക്ക് ഗാസിയാബാദ് പൊലീസില്‍ ഹാജരാകാന്‍ നോട്ടിസ്. ഏഴ് ദിവസത്തിനകം ഹാജരാകണം. വൃദ്ധന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പങ്കുവച്ചതിനാണ് നടപടി. അതേസമയം കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസില്‍ വിശ്വാസ്യത ഇല്ലാത്ത നടപടികളാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.ടൂള്‍കിറ്റ് കേസില്‍ ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ‘മാനിപ്പുലേറ്റഡ്’ ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ച് തന്നെ ആകണം ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ […]

Read More
 കൊവിഡ് മരുന്നുകള്‍ക്ക് പേരിട്ടത് തരൂരോ; ഞാനാണെങ്കില്‍ ഈ പേരുകളായിരിക്കുമെന്ന് തരൂര്‍

കൊവിഡ് മരുന്നുകള്‍ക്ക് പേരിട്ടത് തരൂരോ; ഞാനാണെങ്കില്‍ ഈ പേരുകളായിരിക്കുമെന്ന് തരൂര്‍

കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെ.ടി രാമറാവു കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകളുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.മരുന്നുകളുടെ പേരിടുന്നതില്‍ ശശി തരൂര്‍ ജീക്ക് പങ്കുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശശി തരൂര്‍ ട്വീറ്റിന് മറുപടി നല്‍കയതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുക്കുകയായിരുന്നുതാനിതില്‍ കുറ്റക്കാരനല്ലെന്നായിരുന്ന തരൂരിന്റെ മറുപടി. താനായിരുന്നെങ്കില്‍ കൊറോണിലെന്നോ കൊറോസീറോ എന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Read More
 ഇത് വരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും സംശയമില്ല, പക്ഷെ ഇത് തെറ്റാണ്; സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാര്‍വതി തിരുവോത്ത്

ഇത് വരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും സംശയമില്ല, പക്ഷെ ഇത് തെറ്റാണ്; സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാര്‍വതി തിരുവോത്ത്

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി. ‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നു. മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം […]

Read More