പറവൂർ വിസ്മയ കൊലപാതകം; ഇളയ സഹോദരി ജില്ല വിട്ട് പോയതായി പോലീസ് നിഗമനം

പറവൂർ വിസ്മയ കൊലപാതകം; ഇളയ സഹോദരി ജില്ല വിട്ട് പോയതായി പോലീസ് നിഗമനം

പറവൂർ വിസ്മയ കൊലപാതകക്കേസിൽ ഇളയ സഹോദരി ജിത്തുവിനായി അന്വേഷണം ശക്തമാക്കി പൊലീസ്. ജിത്തു എറണാകുളം ജില്ല വിട്ടുപോയതായാണ് പൊലീസ് നിഗമനം. അതിനാൽ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ് . അതേസമയം, ജിത്തു ട്രെയിന്‍ മാര്‍ഗം അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായും സൂചനയുണ്ട്. കൊലപാതകത്തില്‍ മൂന്നാമതൊരാളുടെ സാന്നിദ്ധ്യമുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ ചിലര്‍ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ് പൊലീസ്.സംഭവ ശേഷം ജിത്തു വീട്ടില്‍ നിന്നും ഓടിപ്പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മരിച്ച […]

Read More
 വിസ്മയ കേസ്; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

വിസ്മയ കേസ്; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

കൊല്ലത്തെ വിസ്മയ കേസിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. സിആർപിസി 164 ആം വകുപ്പ് പ്രകാരമാകും മൊഴി രേഖപ്പെടുത്തുകപ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഏറ്റവും നല്ല മാർഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. . കഴിഞ്ഞദിവസം ലഭിച്ച ഫോറൻസിക് പരിശോധനാഫലം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാൻ […]

Read More
 വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണവും കാറും കേസില്‍ തൊണ്ടിമുതലായി പരിഗണിക്കും. അതേസമയം, വിസ്മയയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും.

Read More
 പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കും, ശക്തമായ തെളിവുകളുള്ള കേസാണ്; വിസ്മയ കേസില്‍ പ്രതികരിച്ച് ഐജി ഹര്‍ഷിത അത്തല്ലൂരി

പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കും, ശക്തമായ തെളിവുകളുള്ള കേസാണ്; വിസ്മയ കേസില്‍ പ്രതികരിച്ച് ഐജി ഹര്‍ഷിത അത്തല്ലൂരി

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അത്തല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. ശക്തമായ തെളിവുകള്‍ ഉള്ള കേസില്‍ പ്രതികക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നല്‍കാന്‍ അന്വേഷണത്തിലൂടെ കഴിയുമെന്നും ഹര്‍ഷിത അത്തല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി […]

Read More
 വിസ്മയയുടെ മരണം; ഐജി ഇന്ന് കൊല്ലത്ത്, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുടുംബം

വിസ്മയയുടെ മരണം; ഐജി ഇന്ന് കൊല്ലത്ത്, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുടുംബം

വിസ്മയയുടെ മരണത്തില്‍ കേസന്വേഷത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. ഐജി വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികള്‍ വിലയിരുത്തും. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. ശൂരനാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിസ്മയയുടെ മാതാപിതാക്കളില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് വിസ്മയയുടെ കുടുംബം പറയുന്നത്. വാട്‌സാപ് ചാറ്റുകളും മര്‍ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിന് കൈമാറിയെന്ന് സഹോദരന്‍ വിജിത് പറഞ്ഞു. […]

Read More
 വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിനെതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. ജോലിയില്‍ നിന്ന് നീക്കിയേക്കും

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിനെതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. ജോലിയില്‍ നിന്ന് നീക്കിയേക്കും

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൊല്ലം സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടികള്‍ പുരോഗമിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ എഎംവിഐ ആയ കിരണിനെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ കിരണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അധികം വൈകാതെ തന്നെ […]

Read More