ഹാഥ്‌റസ് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; യോഗി ആദിത്യനാഥ്

ഹാഥ്‌റസ് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസ് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് സമാന്തരമായാണ് ജുഡിഷ്യല്‍ അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് യോഗി അറിയിച്ചു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘാടകരെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവ സ്ഥലത്ത് പതിനാറ് ജില്ലകളിലെ വിശ്വാസികള്‍ ഉണ്ടായിരുന്നു. 121 പേരാണ് ദുരന്തത്തില്‍ മരിച്ചത്. സംഘാടകര്‍ക്കെതിരെയും കേസെടുത്തിരുന്നു. എണ്‍പതിനായിരം പേര്‍ക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയില്‍ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. […]

Read More
 പത്താൻ പോസ്റ്ററിൽ ദീപികയ്ക്ക് പകരം യോഗി; കേസെടുത്ത് പോലീസ്

പത്താൻ പോസ്റ്ററിൽ ദീപികയ്ക്ക് പകരം യോഗി; കേസെടുത്ത് പോലീസ്

ഷാരുഖ് ചിത്രം പത്താനെ ചൊല്ലി രാജ്യത്തുടനീളം വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ ദീപിക പദുക്കോണിന് പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോർഫ് ചെയ്ത സംഭവത്തിൽ ലക്നൗ പൊലീസ് കേസെടുത്തു. ചിത്രം പങ്കുവച്ച ട്വിറ്റർ ഹാൻഡിലിനെതിരെയാണ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്. ‘AzaarSRK’ എന്ന് പേരുള്ള ഒരു ട്വിറ്റർ ഹാൻഡിലാണ് നായിക ദീപിക പദുകോണിന് പകരം മുഖ്യമന്ത്രി യോഗിയുടെ മോർഫ് ചെയ്ത ചിത്രം പങ്കുവച്ചത്. നിരവധി ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നു. വിഷയത്തിൽ കർശന […]

Read More
 യോഗിക്ക് തിരിച്ചടി; ദളിത് ആയതിനാല്‍ അപമാനം സഹിക്കാന്‍ വയ്യ, യു.പിയില്‍ ഒരു മന്ത്രി രാജിവെച്ചു

യോഗിക്ക് തിരിച്ചടി; ദളിത് ആയതിനാല്‍ അപമാനം സഹിക്കാന്‍ വയ്യ, യു.പിയില്‍ ഒരു മന്ത്രി രാജിവെച്ചു

ദളിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തിയതെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. 100 ദിവസമായി തനിക്ക് ഒരു ജോലിയും നല്‍കിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ദിനേശ് ഖാതിക് പറയുന്നു. ഇതു വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും കത്തില്‍ പറയുന്നു. ”ദലിതനായതിനാല്‍ എനിക്ക് ഒരു പ്രാധാന്യവും നല്‍കിയില്ല. മന്ത്രി എന്ന നിലയില്‍ അധികാരമില്ല. എന്നെ ഒരു യോഗത്തിനും […]

Read More
 പക്ഷിയിടിച്ചു; യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

പക്ഷിയിടിച്ചു; യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടറിന് എമര്‍ജന്‍സി ലാന്‍ഡിംഗ്

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലക്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ് സംഭവം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി വാരണാസിയില്‍ എത്തിയത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നുവെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. മുഖ്യമന്ത്രി സുരക്ഷിതനാണെന്നും മറ്റ് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് പ്രാഥമിക വിവരം. വാരാണസിയില്‍ നിന്നും തലസ്ഥാനമായ ലക്നൗവിലേക്ക് പോകുകയായിരുന്നു […]

Read More
 രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി, രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമെന്നും യുപി മുഖ്യമന്ത്രി

രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി, രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമെന്നും യുപി മുഖ്യമന്ത്രി

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പുരോഹിതന്മാര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. നിര്‍മാണത്തിനായുള്ള ശിലാപൂജ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിലെ ദ്രാവിഡ മാതൃകയിലുള്ള ശ്രീ രാം ലാല സദനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമാണെന്നും. ഈ ദിവസത്തിനായി ജനങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏകദേശം രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മോദിയാണ് […]

Read More
 സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ല, പൊലീസ് മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് യോഗി സര്‍ക്കാര്‍

സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ല, പൊലീസ് മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് യോഗി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി മുകുള്‍ ഗോയലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി യോഗി സര്‍ക്കാര്‍. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നല്‍കി. ജോലിയില്‍ താത്പര്യം കാണിക്കുന്നില്ലെന്നും ഗോയലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഗോയലിന് പകരം പ്രശാന്ത് കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയമിക്കും. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇത് യോഗി ആദിത്യനാഥിന് അതൃപ്തിയുണ്ടാക്കിയെന്ന് […]

Read More
 ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്;യോഗിക്കെതിരെ ശിവൻകുട്ടി ,ഇംഗ്ലീഷിന് പിന്നാലെ ഹിന്ദിയിലും മുഖ്യമന്ത്രിയുടെ ട്വീറ്റ്

ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്;യോഗിക്കെതിരെ ശിവൻകുട്ടി ,ഇംഗ്ലീഷിന് പിന്നാലെ ഹിന്ദിയിലും മുഖ്യമന്ത്രിയുടെ ട്വീറ്റ്

സൂക്ഷിച്ച് വോട്ടുചെയ്തില്ലെങ്കിൽ യുപി, കേരളം പോലെയാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളത്തില്‍ ഗോമൂത്രം പശുവിന്റെ ചാണകവും കാഷ്ഠവുമാണെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം യോഗിക്കെതിരെ രംഗത്തെത്തിയത്. ‘ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവുമാണ്,’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം യോഗിയുടെ പ്രസ്താവനയ്ക്ക് ഹിന്ദിയിൽ കൂടി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യുപി മുഖ്യമന്ത്രിക്കെതിരെ ഒരേസ്വരത്തിൽ രംഗത്തെത്തിയിരുന്നു. കേരളമായാൽ ജാതിക്കൊലകൾ […]

Read More
 തോറ്റ് കഴിയുമ്പോൾ  പ്രതിപക്ഷം ‘ജയ് ശ്രീറാം’ വിളിച്ചു നടക്കും;യോഗി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി

തോറ്റ് കഴിയുമ്പോൾ പ്രതിപക്ഷം ‘ജയ് ശ്രീറാം’ വിളിച്ചു നടക്കും;യോഗി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി

ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യോഗി ആദിത്യനാഥ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ “ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം” എന്ന് വിളിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാക്കൾ അമ്പലങ്ങൾ സന്ദർശിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പ്രതിപക്ഷം വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ […]

Read More
 മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി ബിജെപി;ഉത്തർപ്രദേശിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു,എസ്പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

മന്ത്രിമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി ബിജെപി;ഉത്തർപ്രദേശിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു,എസ്പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർ പ്രദേശിൽ മന്ത്രിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ, യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയാണ് ഇന്ന് രാജിവെച്ചത് .ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്.ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്‌നി രാജി പ്രഖ്യാപിച്ചത്. എസ്പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവുമായി സെയ്‌നി കൂടിക്കാഴ്ച നടത്തി. സെയ്‌നിയെ എസ്പിയിലേക്ക് സ്വാഗതം […]

Read More
 അലോഡോക്‌സോഫോബിയ; യോഗി സർക്കാരിനെതിരെ തരൂരിന്റെ കടുകട്ടി പ്രയോഗം; ഏറ്റെടുത്ത്  ട്വിറ്റർ ലോകം

അലോഡോക്‌സോഫോബിയ; യോഗി സർക്കാരിനെതിരെ തരൂരിന്റെ കടുകട്ടി പ്രയോഗം; ഏറ്റെടുത്ത് ട്വിറ്റർ ലോകം

അലോഡോക്‌സോഫോബിയ എന്ന വാക്കുമായി യു.പി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂർ.വേര്‍ഡ് ഓഫ് ദ ഡേ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്ത അലോഡോക്‌സോഫോബിയ എന്ന വാക്കാണ് ഇപ്പോൾ ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ ഇന്നത്തെ വാക്ക്: അലോഡോക്സോഫോബിയ. അര്‍ത്ഥം: അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം. ഉപയോഗം: ‘യു.പിയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നു, കാരണം അതിന്റെ നേതൃത്വം […]

Read More