ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസ് ദുരന്തത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് സമാന്തരമായാണ് ജുഡിഷ്യല്‍ അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് യോഗി അറിയിച്ചു.

വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘാടകരെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവ സ്ഥലത്ത് പതിനാറ് ജില്ലകളിലെ വിശ്വാസികള്‍ ഉണ്ടായിരുന്നു. 121 പേരാണ് ദുരന്തത്തില്‍ മരിച്ചത്. സംഘാടകര്‍ക്കെതിരെയും കേസെടുത്തിരുന്നു. എണ്‍പതിനായിരം പേര്‍ക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയില്‍ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതുംകൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *