അമ്മയുടെ കാൻസർ ചികിത്സക്ക് പണത്തിനായി എടിഎം മെഷീൻ കുത്തിത്തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അമ്മയുടെ കാൻസർ ചികിത്സക്ക് പണത്തിനായി എടിഎം മെഷീൻ കുത്തിത്തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ എടിഎം മെഷീൻ കുത്തിത്തുറക്കാൻ ശമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ നവാബ് ഗഞ്ചിൽ കാനറ ബാങ്കിന്റെ എടിഎം പൊളിച്ചുമാറ്റി പണം കവരാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ശുഭം എന്ന യുവാവാണ് അറസ്റ്റിലായത് . അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും അമ്മയുടെ കാൻസർ ചികിത്സക്കായി പണമുണ്ടാക്കാനാണ് കുറ്റം ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ എടിഎം കിയോസ്‌കിലെത്തിയ ശുഭം മെഷീൻ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു.എന്നാൽ, ഒരാൾ എംടിഎം മെഷീൻ […]

Read More
 തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ

തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം പാറശാലയിൽ കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

Read More
 വിമാനത്തിലെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; യുവതി അറസ്റ്റിൽ

വിമാനത്തിലെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; യുവതി അറസ്റ്റിൽ

കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശുചി മുറിയിൽ നിന്ന് പുക വരുന്ന കണ്ട ക്യാബിൻ ക്രൂ ബലം പ്രയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച യുവതി പുകവലിക്കുന്നതാണ് ജീവനക്കാരെ കണ്ടതോടെ യുവതി സിഗരറ്റ് വേസ്റ്റ് ബിന്നിലിട്ടു. വിമാന സുരക്ഷ പരിഗണിച്ച് ജീവനക്കാർ ഉടൻ സിഗരറ്റ് കെടുത്തുകയും സംഭവം ക്യാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു. […]

Read More
 സ്ത്രീകളുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്ത്രീകളുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ 19കാരൻ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി ആദിത്യ പ്രശാന്ത് ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്‌തെന്നും പണം നൽകിയാൽ ചിത്രങ്ങൾ പ്രചരിപ്പിക്കില്ലെന്നും യുവാവ് അറിയിച്ചെന്നും പരാതിയിൽ പറയുന്നു. യുവതി പരാതിയുമായി മുംബൈ പോലീസിനെ സമീപിക്കുന്നത് 2022 ജൂലായിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതി ഗാന്ധി നഗറിലെ മാസ്ക് നിർമാണ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് […]

Read More
 സിനിമയിലേത് പോലെ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം; യുവാവ് അറസ്റ്റിൽ

സിനിമയിലേത് പോലെ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം; യുവാവ് അറസ്റ്റിൽ

കാറുകളും ബൈക്കും ഉപയോഗിച്ച് ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ സ്റ്റെെലിൽ സ്റ്റണ്ട് നടത്തിയ യുവാവ് അറസ്റ്റിൽ. നോയിഡ സ്വദേശി രാജീവാണ് (21 )രണ്ടു എസ്‌യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമാം വിധം വാഹനങ്ങൾ ഉപയോഗിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് സെക്ടർ 113 പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു. അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ ഫൂൽ ഓർ കാന്റേ’യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,’ഗോൽമാൽ റിട്ടേൺസി’ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രം​ഗങ്ങളുണ്ട് ഇതിന് സമാനമായ രീതിയിലാണ് രാജീവ് സാഹസം കാണിച്ചത്. പ്രതി […]

Read More
 സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു ; മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു ; മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് എളമക്കര പൊലീസ് . ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് വകുപ്പുകൾ എന്നിവ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നുവെന്ന് മഞ്ജു വാര്യർ എസിപിക്ക് മെയിൽ മുഖേനെ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നത് കണ്ടെത്തി. എറണാകുളം സ്വദേശിയായ യുവാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിന്റെ അറസ്റ്റ് […]

Read More
 ആഡംബര ബൈക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്ക് മരുന്നുമായി യുവാക്കൾ പിടിയിൽ

ആഡംബര ബൈക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്ക് മരുന്നുമായി യുവാക്കൾ പിടിയിൽ

ആഡംബര ബൈക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ന്യൂജെന്‍ മയക്കമരുന്നുമായി യുവാക്കൾ പിടിയില്‍ മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ്(22),കോഴിക്കോട് താലൂക്കിൽ ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു (22) എന്നിവരുടെ കയ്യില്‍ നിന്ന് 55 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. കെ.എൽ. 11 ബി.പി. 0508 എന്നനമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കള്‍ […]

Read More
 വെള്ളിമാട്കുന്ന് നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം; കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെള്ളിമാട്കുന്ന് നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം; കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്ന് […]

Read More