കോഴിക്കോട്: കോണ്‍ഗ്രസിൽ തുടരുന്ന മുഖ്യമന്ത്രി ചർച്ചകള്‍ക്കെതിരെ ആഞ്ഞടിച്ച് എം കെ രാഘവൻ. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദോഷകരമായ സാഹചര്യമാണ്. ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ ദുർവാശിയാണ് ഇതിന് കാരണം.

സമയം വരുമ്പോൾ പലതും പറയാനുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ എന്ത് നടന്നു എന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ എംപിമാർ മത്സരിക്കേണ്ട എന്ന് പറഞ്ഞത് കേരളത്തിൽ നിന്നുള്ള നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തതി പ്രകടിപ്പിച്ച് പി എം എ സലാമും ഇന്ന് രംഗത്തെത്തി. ചർച്ചകൾ അനവസരത്തിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് മന്ത്രിസഭാ ചർച്ചകള്‍ തുടരുന്നതിനിടെയാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പരസ്യ ചർച്ച അവമതിപ്പുണ്ടാക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് പൊരിഞ്ഞ വെയിലത്ത് ത്യാഗം സഹിച്ചു പ്രവർത്തിച്ച പ്രവർത്തകർ നിരാശയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *