കൊച്ചി: തൃപ്പൂണിത്തുറയില്‍ 10 വയസുകാരനെ അയല്‍വാസി മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശി നവീനാണ് മര്‍ദനമേറ്റത്. കുട്ടിയെ നീണ്ട കമ്പി കൊണ്ട് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. ഇന്നലെയാണ് കുട്ടിയെ മര്‍ദിച്ചത്.

കളിക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ സമയത്താണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തില്‍ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *