ഇറാനിൽ തെരുവിൽ ഡാൻസ് കളിച്ച ദമ്പതികൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ.ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്.ഈ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്.അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ഇവർക്കെതിരെ ഇറാൻ പൊലീസ് ചുമത്തി.പത്ത് വർഷമാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.

രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ദേശീയ സുരക്ഷയെ അപകടപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു. നിലവിലെ മത നിയമങ്ങൾക്കെതിരായ പ്രതിഷേധ സൂചകമായാണ് യുവാക്കൾ പൊതു സ്ഥലത്ത് നൃത്തം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *