ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ

0

രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക രംഗത്തുള്ള പലരും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ നടന്‍ ടൊവിനോയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു. നമ്മുടെ ജീവനും ആരോഗ്യവും അവരുടെ കൈകളിലാണ്- ടൊവിനോ തോമസ്

Stop Attack On Doctors!🙏🏼

Posted by Tovino Thomas on Tuesday, June 8, 2021
നടി അഹാന കൃഷ്ണ ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു. നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു എന്നാണ് അഹാന പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here