അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള ഫോഗ് മെഷീൻ ,കുന്ദമംഗലം യൂത്ത് ലീഗിന് കൈമാറി

0

ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി യു സംഘടന കുന്ദമംഗലത്ത് യൂത്ത് ലീഗിന് കൈമാറി.ചടങ്ങിൽ യൂത്ത് ലീഗ് പ്രസിഡണ്ട് അമീൻ.എം.കെ.അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഐ.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കൗലത്ത് മെഷീൻ ഏറ്റ് വാങ്ങി. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ എം.വി.ബൈജു ,അബ്ദുൽ റസാഖ് (KSTU സബ് ജില്ലാ സെക്രട്ടറി) അബ്ദുൽ ബഷീർ (ജോ.സിക്രട്ടറി) ,സിറാജുദ്ദീൻ ,അഹമ്മദ് (ജില്ലസിക്രട്ടറി) , യാസീൻ , നിസാർ കെ, റഹ് മത്തുള്ള ,തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here