പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി

0

കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വര്‍ദ്ധിപ്പിച്ചത്. നേരത്തെ കൊവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക് മുല്ലപ്പള്ളി 2,000 രൂപ പാരിതോഷികം നല്‍കിയിരുന്നു.

കൊവിഡ് കാലത്തു രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവര്‍ക്കു നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു.

എ.ഐ.സി.സിയോടു മുല്ലപ്പള്ളിയുടെ കാലത്തു പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണു നടത്തിപ്പിനായി ചെലവഴിച്ചത്.2018 ലാണു മുല്ലപ്പള്ളിയെ കെ.പി.സി.സി. പ്രസിഡന്റായി നിയമിച്ചത്. ചൊവ്വാഴ്ചയാണു പുതിയ പ്രസിഡന്റായി കെ. സുധാകരനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here