ഭാരത് ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും മുടിയും വെട്ടി പുതിയ ലുക്കിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.ജോഡോ യാത്രയിൽ താടിയും മുടിയും നീട്ടിവളർത്തി, വെള്ള ടി-ഷർട്ട് ധരിച്ചിരുന്ന രാഹുൽ, സ്യൂട്ടും ടൈയ്യും അണിഞ്ഞ് പുതിയ ലുക്കിലാണ് പ്രഭാഷണം നടത്തിയത്.കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ കേംബ്രിജ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. ഇന്ത്യാ–ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു.

2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *