ന്യൂഡല്‍ഹി: ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ കഫേയില്‍ സ്‌ഫോടനം. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിന്റുകളില്‍ ഒന്നാണ് ഈ കഫേ.

Leave a Reply

Your email address will not be published. Required fields are marked *