എന്തിനും വെറൈറ്റി ആഗ്രഹിക്കുന്ന മലയാളികൾക്കിടയിൽ വൈവിധ്യം തേടി പോയി പുലിവാല് പിടിച്ച രണ്ട് പേർ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം ഇങ്ങനെ, കഥാ നായകന്മാർക്ക് പാലാ മീനച്ചിലാറിന്റെ ആൽക്കഹോളിക് ബ്യൂട്ടി കണ്ട് അവിടെ ഇരുന്ന് മദ്യപിക്കാൻ മോഹം. ഇവിടെ ഇരുന്ന് മദ്യപിച്ചാൽ പോലീസ് വരുമൊന്ന് ചോദിച്ചതാകട്ടെ മഫ്‌തിയിൽ ഉള്ള പോലീസുക്കാരനോടും.
വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത് . ലൊക്കേഷൻ അതിമനോഹരമായ പാലാ മീനച്ചിലാർ. വിഡിയോയിലെ നായകന്മാർ മദ്യക്കുപ്പിയുമായി വരുന്നു. . കടവിലെത്തിയ ഇവർ ‘‘ഇവിടിരുന്നു മദ്യപിച്ചാൽ പൊലീസ് വരുമോയെന്ന്’’ ഒരു ചേട്ടനോട് ചോദിക്കുന്നു. പിന്നാലെ താഴേക്കിറങ്ങി മദ്യപിക്കുന്നു. പക്ഷേ അവിടെയാണ് പണിപാളിയത്. ഇവർ സംശയം ചോദിച്ച ചേട്ടൻ മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്‌ഡിനായി മഫ്തിയിൽ വന്ന പാല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടോംസൺ പീറ്റർ കുരിയാലിമലയായിരുന്നു. അദ്ദേഹം അത് വീഡിയോ എടുത്തു. സംശയം ചോദിച്ചതിന്റെ പിന്നാലെ പൊതു സ്ഥലത്ത് ഇരുന്ന് മദ്യപിച്ച വകുപ്പ് ചുമത്തി യുവാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഏതായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.