‘ഭീഷ്മപർവം’ സിനിമയോടപ്പംതന്നെ ഹിറ്റായതാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും.കൂടാതെ മമ്മൂട്ടിയുടെ ‘ആ ചാമ്പിക്കോ..’ ഡയലോഗ് സീനും അനുകരിച്ചുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.നേരത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ഭീഷ്മ സ്റ്റൈല്‍ ട്രെൻഡിൽ പങ്കുചേർന്നിരുന്നു.ഇപ്പോൾ ഇതാ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും.


ഭീഷ്മ സ്റ്റെലില്‍ എടുത്ത ഫോട്ടോ ഷൂട്ട് ‘ ട്രെന്റിനൊപ്പം, ചാമ്പിക്കോ’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരും വിഡിയോയിൽ മന്ത്രിക്കൊപ്പം ഉണ്ട്.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു.പി ജയരാജന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ജയരാജന്റെ മകന്‍ ജെയിന്‍ രാജാണ് വീഡിയോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *