ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി പീരുമേട് കൊക്കയാര്‍ വെംബ്ലി വടക്കേമല തുണ്ടിയില്‍ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം.
ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നല്‍കിയത്.