പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞയാള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന ഓമനയാണ് (57) അറസ്റ്റിലായത്.
ഇവര്‍ 2004 ല്‍ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. അറസ്റ്റിലായ ഇവര്‍ കോടതിയില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പതിയിലും മറ്റുമായാണ് കഴിഞ്ഞിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.