തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാടിനും, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി. പി കൗലത്ത് സമരത്തിന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് സിക്രട്ടറി എം ബാബുമോൻ ആണ് സമരം ഉദ്ഘാടനം ചെയ്തത്. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സി വി സംജിത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി യു ഡി എഫ് നേതാക്കളായ സി ഗഫൂർ, പി ഷൗക്കത്തലി, ഹിതേഷ്കുമാർ മെമ്പർമാരായ കെ കെ സി നൗഷാദ്, ഷൈജ വളപ്പിൽ ലീന വാസുദേവ്, ജിഷ ചോലക്കമണ്ണിൽ, യു സി ബുഷറ, ഫാത്തിമ ജെസ്ലിൻ, സമീറ അരീപ്പുറം, അംബിക ദേവി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *