തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ഫോട്ടോയായി അയ്യപ്പനെ വെച്ചത് പല രീതിയില്‍ ചര്‍ച്ചയായിരുന്നു.ഇപ്പോൾഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം അയ്യപ്പന്റേതാക്കിയ ചാണ്ടി ഉമ്മന് പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തിയിരിക്കുകയാണ്. സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്നും അയ്യപ്പാ ഈആ ആത്മാവിന് കൂട്ടായിരിക്കണേ എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രം പങ്കുവച്ച് ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചത്.

സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ 😜😜Posted by Benyamin on Friday, April 30, 2021

Leave a Reply

Your email address will not be published. Required fields are marked *