ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പൂളക്കോട് വില്ലേജിലെ ചെമ്പക്കോട് വിലക്കെടുത്ത് നല്‍കിയ 2 ഏക്കര്‍ സ്ഥലത്താണ് ഐ.ടി.ഐയുടെ കെട്ടിടം നിര്‍മ്മിക്കുന്നത്. ചാത്തമംഗലം വെല്‍ഫെയര്‍ സ്‌കൂളിലാണ് ഇപ്പോള്‍ ഐ.ടി.ഐ പ്രവര്‍ത്തിച്ചു വരുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷാരായ എം.ടി. പുഷ്പ, റീന മാണ്ടിക്കാവില്‍, മെമ്പര്‍മാരായ പ്രസീന പറക്കാപൊയില്‍, സബിത സുരേഷ് എന്നിവര്‍ സംസാരിച്ചു. പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയര്‍ സി.ടി. പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാല്‍ അബ്ദുള്‍ നാസര്‍ സ്വാഗതവും എ. ഹരിശങ്കര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *