തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പൂവച്ചലിലാണ് തെരുവുനായ ആക്രമണമുണ്ടായത്. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം.
ഒടുവിൽ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. ആക്രമണത്തിൽ പരിക്കേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുള്ള മുറിവുകളാണുള്ളത്.
വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റി.
