മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പ്രവേശനോത്സവം

കുന്ദമംഗലം, മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പ്രവേശനോത്സവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ് മെമ്പര്‍മാരായ യു സി ബുഷ്റ, നജീബ് പാലക്കല്‍, മുന്‍ HM പി മുഹമ്മദ് കോയ മാസ്റ്റര്‍, എം കെ മുഹമ്മദ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ഇ അബ്ദുല്‍ജലീല്‍ സ്വാഗത്വവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാ ബീവി നന്ദിയും പറഞ്ഞു.

കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം

കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീ യൂസഫ് എന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ടി ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജെസ്ലിന്‍ കുട്ടികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. പ്രത്യേക മോട്ടിവേഷന്‍ ക്ലാസിന് ജസ്ന സുനീര്‍ നേതൃത്വം കൊടുത്തു .കെ കെ ഷമീല്‍ ,പി പി അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, അബ്ദുല്‍സലാം കെ, ഹഫ്‌സ വി, സുധ എം സി ,ജി മുജീബുറഹ്‌മാന്‍, ഷാജു എം ,മുജീബുദ്ധീന്‍ കെ ടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക നദീറ ടീച്ചര്‍ എന്‍ സ്വാഗതവും അനുപമ കെ നന്ദിയും പറഞ്ഞു.

പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസിലെ നവാഗതര്‍ക്ക് വര്‍ണ്ണക്കുടകള്‍ സമ്മാനിച്ച് പെരിങ്ങളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിറ്റ്

പെരിങ്ങളം സ്‌ക്കൂള്‍ പ്രവേശനോത്സവത്തില്‍ ഒന്നാം ക്ലാസില്‍ എത്തിയ മുഴുവന്‍ കുരുന്നുകള്‍ക്കും പെരിങ്ങളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേത്യത്വത്തില്‍ വര്‍ണ്ണകുടകള്‍ നല്‍കി. പെരിങ്ങളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എല്‍ പി വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ ശോഭിത്തില്‍ നിന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ഉണ്ണികൃഷ്ണന്‍ മാഷ് കുടകള്‍ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിലെ വിശിഷ്ടാതിഥികളും വളണ്ടിയര്‍മാരും ചേര്‍ന്ന് കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു.

എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സ്‌പോണ്‍സര്‍മാരെ കണ്ടു പിടിച്ചും സ്വന്തം പോക്കറ്റുമണി ഉപയോഗിച്ചും അറുപത് കുടകളാണ് വിതരണം ചെയ്യാനായി ശേഖരിച്ചത്. പെരുവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പ്രീതി അമ്പാഴകുഴിയില്‍, എഴുത്തുകാരന്‍ മോഹന്‍ പുതിയോട്ടില്‍, പിടിഎ പ്രസിഡന്റ് ആര്‍ വി ജാഫര്‍, എസ്സ് എം സി ചെയര്‍മാന്‍ ശബരി മുണ്ടക്കല്‍, പ്രിന്‍സിപ്പാള്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യാപകരായ അഷ്‌റഫ് ,ഷംജിത്ത്, പ്രോഗ്രാം ഓഫിസര്‍ രതീഷ് ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

പഞ്ചായത്ത്തല പ്രവേശനോത്സവം സംഘടിപ്പിച്ചു

ആരാമ്പ്രം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ മടവൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മധുരം നല്‍കിയാണ് കുട്ടികളെ വരവേറ്റത്. ഹെഡ്മാസ്റ്റര്‍ സുരേഷ് ബാബു പി.കെ സ്വാഗതവും, മടവൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പുറ്റാള്‍ മുഹമ്മദ് അധ്യക്ഷതയും വഹിച്ചു. മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവന്‍ അടുക്കത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

എന്‍. എം.എം. എസ് ലഭിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിനി അദീല ഷെറിലിനുള്ള ഉപഹാര വിതരണം പിടിഎ വൈസ് പ്രസിഡണ്ട് എം .എ. സിദ്ധിഖ് നടത്തി. നവാഗതര്‍ക്കുള്ള പഠനകിറ്റ് വിതരണം മുന്‍ ഹെഡ്മാസ്റ്റര്‍ മോഹന്‍ദാസ് സാറും, മാധ്യമം വെളിച്ചം സപ്ലിമെന്റ് വാര്‍ഡ് മെമ്പര്‍ ഷക്കീല ബഷീറും, പ്രീപ്രൈമറി കളിയുപകരണങ്ങള്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി, വാര്‍ഡ് മെമ്പര്‍ സോഷ്മ സുര്‍ജിത് ,സന്തോഷ് എന്നിവരും , പാഠപുസ്തക വിതരണം ബി ആര്‍ സി ട്രെയിനര്‍ ഷൈജ ടീച്ചറും നിര്‍വ്വഹിച്ചു. എം.പി ടി.എ പ്രസിഡണ്ട് സജ്‌ന എരേക്കല്‍, എസ്.എം.സി മെമ്പര്‍മാരായ കാദര്‍ മാസ്റ്റര്‍, സിദ്ദിഖ് മഞ്ഞോറമ്മല്‍, അധ്യാപകരായ ഹരിദാസന്‍ പി.കെ, ഷീജ.കെ.ജി, ആബിദ .പി എന്നിവര്‍ ആശംസകളും സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് പറക്കുന്നത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *