കുന്ദമംഗലം: കുന്ദമംഗലം മാതൃക പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി അസീസിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുക്കാനുള്ള കുന്ദമംഗലം പോലീസിന്റെ നീക്കത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷഹിന്‍ ആര്‍ അധ്യക്ഷന്‍, സൂഫിയാന്‍ ചെറുവാടി (യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന ജന സെക്രട്ടറി), ഡിസിസി സെക്രട്ടറിമാരായ വിനോദ് പടനിലം, എം ധനീഷ് ലാല്‍, ദിനേഷ് പെരുമണ്ണ എന്നിവര്‍ പങ്കെടുത്തു.
യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി സിറാജുദ്ദീന്‍ സ്വാഗതവും യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി വിപിന്‍ ഒളവണ്ണ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *